Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ജഴ്സികൾ, ലെമൺ ഗ്രാസ് ഓയിൽ, ക്ലീനിങ് സൊലുഷൻ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Nov 21, 2024
Reported By Admin
Tenders have been invited for works such as provision of vehicle on hire, distribution of jerseys, l

വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് സ്റ്റോർ പർച്ചേഴ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നവംബർ 28 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8281999212.

കാസർകോട് ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫിസർക്ക് അടുത്ത ഒരു വർഷകാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ലഭിക്കുന്ന അവസാന തീയതി ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 12 വരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ മൂന്ന് ഉച്ചയ്ക്ക് ഒന്ന്. ഡിസംബർ മൂന്നിന് വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കും . കൂടുതൽ വിവരങ്ങൾക്ക് ജില്ലാതല ഐ.സി.ഡി.എസ് സെൽ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. ഫോൺ-9188959631, 9447078745.

ആരോഗ്യ വകുപ്പ്, ജില്ലാ ടി.ബി സെർ കാസർകോടിന്റെ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി വാഹനം (7 സീറ്റർ മോട്ടോർ കാബ് (ടാക്സി) കരാർ വ്യവസ്ഥയിൽ എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. നവംബർ 28 ഉച്ചക്ക് രണ്ടിനകം ടെണ്ടർ ലഭിക്കണം. നവംബർ 28 ന് വൈകീട്ട് മൂന്നിന് ടെണ്ടർ തുറന്ന് പരിശോധിക്കും. ടെണ്ടർ ലഭിക്കേണ്ട മേൽവിലാസം- ജില്ലാ ടി ബി ഓഫീസർ, ജില്ലാ ടി.ബി സെന്റർ, കാസർകോട്.

ജഴ്സികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്സ് ജഴ്സികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 04902346027.

ലെമൺ ഗ്രാസ്സ് ഓയിൽ വാങ്ങുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജ് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ലെമൺ ഗ്രാസ്സ് ഓയിൽ (50 ലിറ്റർ) വാങ്ങുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. അവസാന തീയതി ഡിസംബർ 3 വൈകിട്ട് 5 മണി വരെ. ഫോൺ: 0477-2282611, 2282015.

ക്ലീനിങ് സൊലുഷൻ വാങ്ങുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജ് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ക്ലീനിങ് സൊലുഷൻ (ഫ്ലോർ ഒൺലി) വാങ്ങുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 3 ഉച്ചക്ക് 12 മണിവരെ. ഫോൺ: 0477-2282611, 2282015.

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ് പ്രോജക്ടിലെ 177 അങ്കണവാടി കേന്ദ്രങ്ങൾക്ക് 2024-25 വർഷം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2 ന് ഉച്ചക്ക് 12 മണി. ഫോൺ : 0477-2251728.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.