- Trending Now:
തിരുവനന്തപുരം വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ/ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 4ന് ഉച്ചക്ക് 2 മണി വരെ. കൂടുതൽ വിവരങ്ങൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയുള്ള സമയങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്.
വനിത ശിശു വികസന വകുപ്പിനു കീഴിൽ കുന്നമംഗലം മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുന്നമംഗലം ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2024-25 വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 1901 രൂപ നിരക്കിൽ 184 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ഒക്ടോബർ പത്ത് ഉച്ച ഒരു മണി വരെയാണ് ടെണ്ടർ ഫോമുകളുടെ വിൽപ്പന. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ഉച്ച ഒരു മണി. ടെണ്ടർ തുറക്കുന്ന സമയം ഒക്ടോബർ 10 വൈകീട്ട് 3 മണി. ഫോൺ: 0495-2800672, 7558947159.
2024-25 സാമ്പത്തികവർഷത്തിൽ കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗികാവശ്യത്തിന് കരാറടിസ്ഥാനത്തിൽ എ.സി. വാഹനം നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 10 ഉച്ചകഴിഞ്ഞു 2.30 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ടെൻഡർ തുറക്കും. ഫോൺ: 0481-2961272.
പാലാ കെ.എം മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ഓക്സിജൻ പ്ലാന്റിന് സമീപം വീണുകിടക്കുന്ന ആഞ്ഞിലിമരം വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 23ന് രാവിലെ 11നകം സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കുകയും പരസ്യലേലം നടത്തുകയും ചെയ്യും. ഫോൺ: 04822-215154.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.