- Trending Now:
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഒരു വർഷത്തേക്ക് ഓഫീസ് ആവശ്യത്തിനായി കാർ കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റർ ഓടുന്നതിന് പരമാവധി 35000 രൂപ അനുവദിക്കും. ഈ പരിധിയിൽ നിജപ്പെടുത്തി വാഹനം നൽകാൻ തയ്യാറുള്ളവർക്ക് ഡിസംബർ 16 രാവിലെ 11 വരെ ടെണ്ടറുകൾ സമർപ്പിക്കാം. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടർ തുറക്കും. ഫോൺ 04936 246098.
വനിതശിശുവികസന വകുപ്പിന് കീഴിലെ പ്രവർത്തിക്കുന്ന ഐസിഡിഎസ് പട്ടാമ്പി അഡീഷണൽ കാര്യാലയ പരിധിയിൽ 106 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൻ വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഡിസംബർ 17 ന് ഉച്ചയ്ക്ക് 12 മണി വരെ ഓഫീസിൽ ടെണ്ടറുകൾ സ്വീകരിക്കും. ടെണ്ടറുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് 'അങ്കണവാടികളിലേക്കുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്കായുളള ടെണ്ടറുകൾ' എന്ന മേലെഴുത്ത് സഹിതം പട്ടാമ്പി അഡിഷണൽ പുലാശ്ശേരി, കൊപ്പം, 679207 എന്ന മേൽ വിലാസത്തിൽ സമർപ്പിക്കണം.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.