- Trending Now:
മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഒരുവാഹനം ലഭ്യമാക്കുന്നതിന് ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ടെൻഡർ ഫോർ എം.ഒ.യു വർക്ക് പ്ലാൻ വെഹിക്കിൾ എന്ന തലക്കെട്ടോടെ ജനുവരി എട്ടിന് ഉച്ചക്ക് 12ന് മുമ്പായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ , സിവിൽ സ്റ്റേഷൻ, മലപ്പുറം-676505 എന്ന വിലാസത്തിൽ നിശ്ചിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽനിന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പേരിൽ മലപ്പുറം ജില്ലയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് /ചെക്ക് നിരതദ്രവ്യമായി ഉൾപ്പെടെ സമർപ്പിക്കണം. ദർഘാസ് ഫോറം നാളെ (ജനുവരി ആറ്) വൈകീട്ട് അഞ്ചുവരെ നൽകും. ജനുവരി എട്ടിന് ഉച്ചക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ശേഷം ദർഘാസ് തുറക്കും.ഫോൺ: 0483 2732121.
ലൈഫ് മിഷന്റെ മലപ്പുറം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ഒരുവർഷത്തേക്ക് കാർ ലഭ്യമാക്കാൻ തയാറുള്ള കാറുടമകളിൽനിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കവറിന് പുറത്ത് 'വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷനുകൾ' എന്നെഴുതി ജനുവരി 15ന് വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണമെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. ഫോൺ: 9946362777, 8301895727, 8714150192.
ശാസ്താംകോട്ട ഐ സി ഡി എസ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ശാസ്താംകോട്ട അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ്, ഫോൺ- 0476 2834101, 9847539998.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് റീ ഏജന്റ് ആൻഡ് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 70,000 രൂപ. ടെൻഡർ ജനുവരി 27 ന് വൈകിട്ട് ആറ് വരെ നൽകാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327.
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ പി.എം.ആർ യൂണിറ്റിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തിൽ ജനുവരി 15 ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി നൽകണം. ഫോൺ: 0477- 2253324.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.