- Trending Now:
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് 12നകം നൽകണം. ഫോൺ: 0481 2597279.
നാറ്റ്പാക് ആക്കുളം ഓഫീസിലെ ശുചീകരണ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.natpac.kerala.gov.in.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുവത്തൂർ, ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പൈങ്ങോട്ടൂർ എന്നീ സ്കൂളുകളിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിന് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, www.lsgkerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ഫോ:ൺ 0485 2822544. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 രാവിലെ 11 വരെ.
കോട്ടയം: ആർപ്പൂക്കരയിലെ മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്നിഷ്യൻ ലാബിലേക്കു ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 14 നാലുമണിക്കുള്ളിൽ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ് സ്കൂൾ, ഗാന്ധിനഗർ പി.ഒ, കോട്ടയം-686608 എന്ന വിലാസത്തിൽ നൽകണം.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ജി ഒ ക്വാർട്ടേഴ്സ് എ, ബി ബ്ലോക്കിലേക്ക് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.