- Trending Now:
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2024 ഡിസംബർ 17 മുതൽ 2025 ഡിസംബർ 16 വരെ പുതുക്കി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിനായി ഇ-ടെണ്ടർ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും പ്രത്യേകമായി ഇ-ടെണ്ടർ സമർപ്പിക്കണം. ടെണ്ടർ ഡോക്യുമെന്റും ടെണ്ടർ ഷെഡ്യൂളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ടെണ്ടർ ജൂലൈ 31 ന് ഉച്ചയ്ക്ക് 2.30 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872383053, 04872383088.
പാലക്കാട് കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിലെ അഡ്മിൻ ബിൽഡിങ്, ഗേറ്റ് ഹൗസ്, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലേക്കായി സി.സി.ടി.വി വിതരണം ചെയ്യുന്നതിനും ഇൻസ്റ്റലേഷൻ, കമ്മീഷൻ ചെയ്യൽ എന്നീ പ്രവൃത്തികൾക്കും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26ന് രാവിലെ 11. ജൂലൈ 25 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിന്റെ ഓഫീസിൽ നിന്ന് ടെണ്ടർ ഡോക്യുമെന്റ് വാങ്ങാവുന്നതാണെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. കെ.ബി.ഐ.സി പ്രോജക്റ്റിനായി പുതുശ്ശേരി വില്ലേജിൽപ്പെട്ട കിൻഫ്ര ഭൂമിയിലേക്ക് സർവ്വെ കല്ലുകൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 9187 രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26ന് വൈകീട്ട് മൂന്ന് വരെ. ടെണ്ടർ വൈകീട്ട് 3.30ന് തുറക്കും.
ശ്രീകൃഷ്പുരം ഗവ എഞ്ചിനീയറിങ് കോളെജ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിനായുള്ള ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 23ന് ഉച്ചക്ക് രണ്ട് വരെ ദീർഘിപ്പിച്ചു. ക്വട്ടേഷൻ ജൂലൈ 24ന് വൈകീട്ട് മൂന്നിന് തുറക്കും. അടങ്കൽ തുക 27,050 രൂപ. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകളും www.gecskp.ac.in ൽ നിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൊടുമ്പ് ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം ഏറ്റെടുത്ത തെരുവുവിളക്ക് അറ്റകുറ്റപണി നടപ്പിലാക്കുന്നതിന് ബി ക്ലാസിൽ കുറയാത്ത ലൈസൻസുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ജൂലൈ 30ന് വൈകീട്ട് മൂന്ന് വരെ www.etenders.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം. ജൂലൈ 31 ന് വൈകീട്ട് മൂന്നിന് ടെണ്ടറുകൾ പരിശോധിക്കും. വിശദവിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ:04912574135.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.