Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഭക്ഷണം വിതരണം ചെയ്യൽ, പ്രീസ്‌കൂൾ കിറ്റ്, സ്‌കൂട്ടർ, കണ്ടീജൻസി സാധനങ്ങൾ എന്നിവ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Mar 04, 2025
Reported By Admin
Tenders have been invited for works such as providing vehicle rental, food distribution, provision o

വാഹനം ആവശ്യമുണ്ട്

ഇടുക്കി ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി ഈസാമ്പത്തിക വർഷം ടാക്സി പെർമിറ്റുളള എ.സി. കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. മാർച്ച് 14 ന് പകൽ രണ്ട് മണി വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ : 04862-220126.

സമഗ്രശിക്ഷാ കേരളം ജില്ലാ കാര്യാലയത്തിന്റെ ഔദ്യോഗിക യാത്രകൾക്കായി ടാക്സി പെർമിറ്റുള്ള ഒരു ഫൈവ്സീറ്റർ/ സെവൻസീറ്റർ വാഹനം പ്രതിമാസ വാടക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകൾ/ സേവനദാതാക്കളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് ഏഴിന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 04972707993.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷ കാലയളവിലേക്ക് വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധമായ കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് ലഭിക്കും. (ഫോൺ.0484 2952949) ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17-ന് ഉച്ചയ്ക്ക് രണ്ടു വരെ.

ഭക്ഷണ വിതരണം : ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിൽ ജില്ലയിലെ അങ്കണവാടി ഹെൽപ്പർമാർക്കുള്ള പരിശീലന പരിപാടിയിലേക്ക് നിബന്ധനകൾക്ക് വിധേയമായി ഭക്ഷണം എത്തിച്ച് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച കവറിൽ ടെണ്ടർ അപേക്ഷ നൽകാം. പരിശീലന ദിവസങ്ങളിൽ പ്രോഗ്രാം ഓഫീസർ പറയുന്ന പരിശീലന കേന്ദ്രത്തിൽ ഭക്ഷണം. എത്തിച്ചു നൽകണം.അപേക്ഷകൾ മാർച്ച് 10 ന് വൈകീട്ട് 3 മണിവരെ സ്വീകരിക്കും. ഫോൺ: 04862 221868.

ദർഘാസ് ക്ഷണിച്ചു

തലായി മൽസ്യബന്ധന തുറമുഖത്തിലെ ഹാർബർ എഞ്ചിനീറിംഗ് സബ് ഡിവിഷൻ തലായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിയർഷെഡ് റൂം-4,8,9, ലോക്കർ റൂം-4,5 എന്നിവയുടെ അവകാശങ്ങൾക്കായി ദർഘാസ് ക്ഷണിച്ചു. മാർച്ച് 13ന് വൈകുന്നേരം അഞ്ച് വരെ ദർഘാസുകൾ സമർപ്പിക്കാം.

ഭക്ഷണ സാധനങ്ങൾ ടെൻഡർ ക്ഷണിച്ചു

കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലേക്ക് 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുളള കാലയളവിൽ ആവശ്യമായ ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുന്ന അളവിലും തൂക്കത്തിലും സ്വന്തം ഉത്തരവാദിത്വത്തിൽ വിതരണം ചെയ്യുവാൻ താത്പര്യമുളള വ്യക്തികളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറ് ഉച്ചയ്ക്ക് 12 വരെ.

നെറ്റ് വർക്ക് ഉപകരണങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് നെറ്റ് വർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. (നം. 32/2024-25). ക്വട്ടേഷൻ പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് - 673005 എന്ന വിലാസത്തിൽ അയക്കണം. 2025 മാർച്ച് 10 ന് ഉച്ച രണ്ട് മണിക്കകം ക്വട്ടേഷൻ സമർപ്പിക്കണം അന്ന് വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദാംശങ്ങൾക്ക് www.geckkd.ac.in.

സ്കൂട്ടർ വിതരണം ടെൻഡർ

മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ്വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്യാൻ ഇ-ടെൻഡർ ക്ഷണിച്ചു. മാർച്ച് 10ന് രാവിലെ 10നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ https://etenders.kerala.gov.in/nicgep/app?componet=$DirectLink വെബ്സൈറ്റിൽ ലഭിക്കും.

പ്രീ സ്കൂൾ കിറ്റുകൾ, ഫർണിച്ചർ/ഉപകരണങ്ങൾ ടെൻഡർ ക്ഷണിച്ചു

കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ, ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറ് വൈകീട്ട് മൂന്ന്. ഫോൺ: 0965994789, 9497313715.

കണ്ടിജൻസി സാധനങ്ങൾ ടെൻഡർ ക്ഷണിച്ചു

കഞ്ഞിക്കുഴി ഐസിഡിഎസ് പരിധിയിലുള്ള 99 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ആറിന് ഉച്ചക്ക് രണ്ട് മണി. ഫോൺ:9188959688.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.