Sections

പോസ്റ്റർ ഡിസൈനിംഗ്, വീഡിയോ നിർമാണം, എഡിറ്റിംഗ്, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Apr 15, 2025
Reported By Admin
Tenders have been invited for works such as poster designing, video production, editing, vehicle ren

പോസ്റ്റർ ഡിസൈനിംഗ് - ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ പ്രചാരണാർഥം ലോഗോ തയ്യാറാക്കുന്നതിനും പോസ്റ്ററുകൾ, ബാക്ക്ഡ്രോപ്പുകൾ എന്നിവ ഡിസൈൻ ചെയ്ത് നൽകുന്നതിനും യോഗ്യരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷൻ ഏപ്രിൽ 21 ന് രാവിലെ 11.30 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസിൽ സന്നിഹിതരായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കും. കവറിനു പുറത്ത് 'എന്റെ കേരളം 2025- ഡിസൈൻ- ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ- 0495 237 0225.

വീഡിയോ നിർമാണം, എഡിറ്റിംഗ് - ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ പ്രചാരണാർഥം വ്യത്യസ്ത സമയ ദൈർഘ്യമുള്ള (60 സെക്കന്റിൽ താഴെ, 60 മുതൽ 120 സെക്കന്റ് വരെ, 120 സെക്കന്റിന് മുകളിൽ) പ്രൊമോഷണൽ വീഡിയോകൾ, ഗ്രാഫിക് വീഡിയോകൾ, റീലുകൾ എന്നിവ നിർമ്മിക്കുന്നതിനും പ്രോഗ്രാം വീഡിയോകൾ എഡിറ്റ് ചെയ്ത് നൽകുന്നതിനും യോഗ്യരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷൻ ഏപ്രിൽ 21 ന് രാവിലെ 11.30 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസിൽ സന്നിഹിതരായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കും. കവറിനു പുറത്ത് 'എന്റെ കേരളം 2025- വീഡിയോ- ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ- 0495 237 0225.

വാടകയ്ക്ക് വാഹനം - ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സംഘാടനത്തിനായി ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഒരു വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷൻ ഏപ്രിൽ 21 ന് രാവിലെ 11.30 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസിൽ സന്നിഹിതരായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കും. കവറിനു പുറത്ത് 'എന്റെ കേരളം 2025- വാടകയ്ക്ക് വാഹനം- ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ- 0495 237 0225.

കാന്റീൻ നടത്തൽ ടെൻഡർ

അടൂർ ജനറൽ ആശുപത്രിൽ എച്ച്.എം.സി കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മേയ് ഏഴിന് വൈകിട്ട് നാല്.
ഫോൺ : 04734-223236.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.