- Trending Now:
ആരോഗ്യ വകുപ്പ്- അടിമാലി താലൂക്ക് ആശുപത്രിയുടെ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീസ് 2025 മാർച്ച് 31 വരെ 24 മണിക്കൂറും പിരിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവ മുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. കാർ 20 രൂപ,ഓട്ടോറിക്ഷ -15 രൂപ ,ടൂ വീലർ 10 രൂപ എന്നിങ്ങനെയാണ് നിരക്ക്. രണ്ട് മണിക്കൂറിലധികം പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഓരോ മണിക്കൂറിനും പകുതി ചാർജ്ജ് വീതം അധികമായി ഇടാക്കാവുന്നതാണ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾ. സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവയിൽ നിന്നും പാർക്കിംഗ് ഫ് പിരിക്കുവാൻ പാടില്ല ക്വട്ടേഷനുകൾ ഡിസംബർ 10 ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി മുദ്രവച്ച കവറിൽ അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭ്യമാവണം . ഫോൺ: 04064 222680, 04864-222670, 9388877790. ഇമെയിൽ: chcadimali@yahoo.com കവറിന്റെ പുറത്ത് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കുകളിൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. 2.30ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931 295194.
തൃക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റിലേക്ക് ആനിമേറ്റർ, മൊബൈൽ ഹാർഡ്വെയർ ടെക്നീഷ്യൻ എന്നീ കോഴ്സുകളുടെ ആവശ്യത്തിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. മുദ്ര വെച്ച ദർഘാസുകൾ ഡിസംബർ 12ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്:0494 2665560.
പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതിയനുസരിച്ച് സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് മുഖേന നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിക്കപ്പെട്ട സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലേക്ക് സർവ്വീസ് ആന്റ് മെയിന്റനൻസ് ടെക്നീഷ്യൻ - ഫാം മെഷിനറി, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് അസോസിയേറ്റ് എന്നീ കോഴ്സുകളുടെ നടത്തിപ്പിന് ഫർണ്ണീച്ചറുകൾ മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മുദ്ര വച്ച ടെന്റുകൾ ഡിസംബർ 10 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ടെൻഡർ തുറക്കും. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9496586050, 9447335212.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.