- Trending Now:
വൈക്കം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 28 അങ്കണവാടികൾക്കാവശ്യമായ ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പുനർ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 13 ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 04829 225156.
കൊടുങ്ങല്ലൂർ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 28 അങ്കണവാടികൾക്ക് ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിന്ന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ: 0480 2805595.
ജില്ലയിലെ ജുഡീഷ്യൽ ഓഫീസുകളിലെ പ്രിന്ററുകളിൽ ഉപയോഗിക്കുന്ന പ്രിന്റർ ടോണർ കാട്രിഡ്ജുകളുടെ റീഫില്ലിങ്, പാർട്ടുകളുടെ റീപ്ലേസ്മെന്റ്, ഉപയോഗശൂന്യമായവ മാറ്റിവയ്ക്കൽ എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള ക്വട്ടേഷനുകൾ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ., കോട്ടയം - 686002 എന്ന വിലാസത്തിൽ ഫെബ്രുവരി 15 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നൽകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ജില്ലാ കോടതി ഓഫീസിൽ ലഭിക്കും
വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലേക്ക് സൈക്കോളജി ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ഒന്നിനകം ടെൻഡറുകൾ ലഭിക്കണം. ഫോൺ: 0493 1245753, 9747520345.
താനൂർ അഡീഷണൽ ഐസിഡിഎസ് പദ്ധതിയ്ക്ക് കീഴിൽ 136 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക രണ്ടിനു മുൻപ് ലഭിക്കണം. ഫോൺ: 0494 2441433.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷം ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന രോഗികൾക്കുവേണ്ടി ലാബ് റീ ഏജന്റ്, മരുന്നുകൾ, പേപ്പർ, വിവിധ ഫോമുകൾ, ഐ.പി കേസ് ഷീറ്റുകൾ, വിവിധ രജിസ്റ്ററുകൾ, മെഡിക്കൽ ഓക്സിജൻ, നൈട്രജൻ ഓക്സൈഡ്. കാർബൺഡൈ ഓക്സൈഡ്, ഗർഭിണികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും അൾട്രാ സൌണ്ട് സ്കാനിങ്, സിടി സ്കാനിങ്ങ്, വിവിധ ലാബ് ടെസ്റ്റുകൾ എന്നിവ ചെയ്യുന്നതിനും അംഗീകൃത വിതരണക്കാരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ലഭിക്കണം. ഫോൺ : 04885-222235.
കാസർകോട് ജനറൽ ആശുപത്രിയിലെ മാമോഗ്രാം യൂണിറ്റിലേക്ക് ഒരു വർഷ കാലയളവിലേക്ക് മാമോഗ്രാം Cassettee(Fugi) വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17 രാവിലെ 11. വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 04994 230080.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.