Sections

ഫർണിച്ചർ, കണ്ടിജൻസി സാധനങ്ങൾ, റോബോട്ടിക്ക് ട്രെയിനിംഗ് കിറ്റ്, ലാപ്പ് ടോപ്പ് തുടങ്ങിയ സാധനങ്ങൾ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jan 20, 2025
Reported By Admin
Tenders have been invited for works such as furniture, contingency items, provision of robotic train

ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുളള ഐ സി ഡി എസ് പട്ടാമ്പി അഡീഷണൽ കാര്യാലയ പരിധിയിൽ വരുന്ന 21 അങ്കണവാടികൾക്ക് ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, പട്ടാമ്പി അഡിഷണൽ പുലാശ്ശേരി, കൊപ്പം 679307എന്ന് വിലാസത്തിൽ നൽകണം. അടങ്കൽ തുക പതിനായിരം രൂപ. ടെണ്ടർ ഹോമിന്റെ വില 500 രൂപ. ടെണ്ടർ ഫോം വിൽപന ജനുവരി 30ന് രാവിലെ 11 വരെ നടക്കും. ടെണ്ടറുകൾ ജനുവരി 30 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.

വാഹന ടെണ്ടർ

വനിത ശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ്, കോഴിക്കോട് അർബൻ-1 പ്രൊജക്റ്റിലെ ഓദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി വാഹനം (ജീപ്പ്/കാർ) നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറഞ്ഞ നിരക്കിലോ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിലോ ഓടിക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഉറപ്പിച്ച് ഉത്തരവാകുന്നതു മുതൽ ഒരു വർഷത്തേക്കാണ് കരാർ കാലാവധി. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതും ഏഴു വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവാൻ പാടില്ലാത്തതുമാണ്. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ജനുവരി 29 ഉച്ച ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 0495-2702523.

കണ്ടിജൻസി സാധനങ്ങൾ വാങ്ങാൻ ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ്-ന് കീഴിലുള്ള അംഗനവാടി കേന്ദ്രങ്ങളിലേക്ക് കണ്ടിജൻസി (2024 - 25) സാധനങ്ങൾ വാങ്ങാൻ ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോൺ: 0496-2705228.

റോബോട്ടിക്ക് ട്രെയിനിംഗ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കൃഷ്ണപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്കിൽ ഡെവലപ്പ്മെൻറ് സെൻററിലെ അസിസ്റ്റൻറ് റോബോട്ടിക്ക് ടെക്നീഷ്യൻ കോഴ്സിലേക്ക് റോബോട്ടിക്ക് ട്രെയിനിംഗ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് ഉച്ചക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2446173, 8075343303.

കമ്പ്യൂട്ടറും (ലാപ് ടോപ്പ്) അനുബന്ധ ഉപകരണങ്ങളും ക്വട്ടേഷൻ ക്ഷണിച്ചു

കൃഷ്ണപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്കിൽ ഡെവലപ്പ്മെൻറ് സെൻററിലെ വെബ് ഡെവലപ്പർ കോഴ്സിനാവശ്യമായ കമ്പ്യൂട്ടറും (ലാപ് ടോപ്പ്) അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ഉച്ചക്ക് ഒരു മണി. ഫോൺ: 0479 2446173, 807.

എക്സ് റേ ലോബി എൽഇഡി ത്രീ ചാനൽ: ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് എക്സ് റേ ലോബി എൽഇഡി ത്രീ ചാനൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക 50000 രൂപ. അവസാന തീയതി ജനുവരി 28 വൈകിട്ട്4മണിവരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.