- Trending Now:
അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിൽ അടിമാലി എക്സ്റ്റൻഷൻ ഓഫീസറുടെ സേവന പരിധിയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 250 ഓളം വരുന്ന കുട്ടികൾക്ക് 2024-25 അധ്യയന വർഷം രണ്ടു ജോഡി വീതം സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. മാർച്ച് 22 ന് ഉച്ചക്ക് 1 മണി വരെ ടെൻഡർ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് 2.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04864-224399.
ചാവക്കാട് താലൂക്കാശുപത്രിയിൽ കാഷ്വാൽറ്റി കോംപ്ലക്സ് നിർമിക്കുന്നതിന് പഴയ കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് മാർച്ച് 20ന് ഉച്ചയ്ക്ക് 12.30ന് ടെൻഡർ/ ലേലം നടത്തും. നിരതദ്രവ്യം 29000 രൂപ. മാർച്ച് 19ന് വൈകിട്ട് മൂന്നുവരെ ടെൻഡർ സമർപ്പിക്കാം. ഫോൺ: 0487 2501110, 2507310.
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പം ഹാർബറിന് പടിഞ്ഞാറു വശത്തുളള നെറ്റ്മെന്റിംഗ് ഷെഡിന്റെ 2 മുറികൾ 01/04/2024 മുതൽ 31/03/2025 വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:- 0484 2967370.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.