- Trending Now:
ചാലക്കുടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ: 0480 2700380.
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 117 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 25 ഉച്ചകഴിഞ്ഞു രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999149.
വനിത ശിശു വികസന വകുപ്പിന്റെ തൊടുപുഴ ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള 142 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചയ്ക്ക് 2.00 വരെ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. ഫോൺ 04862 221860.
കോന്നി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ. 04682333037, 9447161577.
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ സ്റ്റാർസ് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം മലബാർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള സാധന സാമഗ്രികൾ മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ:9947509710.
പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഹയർസെക്കന്ററി സ്കൂളുകളിൽ ലാബ് ക്രമീകരിക്കുന്നതിന് മേഴത്തൂർ ഹയർസെക്കന്ററി സ്കൂളിൽ ജിയോളജി ലാബിന് ആവശ്യമായ ഉപകരണങ്ങളും മെറ്റീരിയലുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവച്ച ടെണ്ടറുകൾ ഫെബുവരി 17 വരെ സ്വീകരിക്കും. ഫെബ്രുവരി 18 ന് രാവിലെ ഒൻപത് മണിക്ക് മേഴത്തൂർ ഹയർസെക്കന്ററി സ്കൂളിൽ വച്ച് തുറക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9746067765.
ആലത്തൂർ ഐ.സി.ഡി.എസ് പ്രോജക്ടിലെ 20 അങ്കണവാടികളിലേക്ക് ഫർണിച്ചർ വിതരണം ചെയ്യുവാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 15 ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കുമെന്ന് ആലത്തൂർ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04922 225747.
കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസിന് പരിധിയിൽ വരുന്ന 142 അങ്കണവാടികളെ സക്ഷം അങ്കണവാടികളാക്കി നവീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പോഷൺവാടിക നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 19 ന് രാവിലെ 11 വരെ ടെണ്ടറുകൾ സ്വീകരിക്കുമെന്നെ് കൊല്ലങ്കോട് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04923 254647.
പാലക്കാട് ജില്ലാ ജയിലിലേക്ക് ഡൊമസ്റ്റിക് ഗ്യാസ് വിതരണം ചെയ്യുന്നതിനായി റീ ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി ഇരുപത് വൈകിട്ട് മൂന്ന് വരെ നൽകാം. ടെണ്ടറുകൾ ഫെബ്രുവരി 21 ന് വൈകിട്ട് തുറക്കുമെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് അറിയിച്ചു.ഫോൺ: 0491 2950097.
ജില്ലാ നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ ഉപയോഗത്തിനായി ടാക്സി രജിസ്ട്രേഷനുള്ള എയർ കണ്ടീഷൻ വാഹന ഉടമകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2991918.
അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റിലെ വിവിധ അങ്കണവാടികളിൽ 2023-24 ലെ സക്ഷം നവീകരണം പദ്ധതി പ്രകാരം നെയിബോർഡ് സ്ഥാപിക്കുന്നതിന് ഗവൺമെൻറ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും / വ്യക്തികളിൽ നിന്നും മുദ്ര വെച്ച കവറിൽ റീ ടെണ്ടറുകൾ ക്ഷണിച്ചു.. അവസാന തീയതി ഫെബ്രുവരി 21 ഉച്ച ഒരു മണി. തുടർന്ന് 2.30 ന തുറന്ന് പരിശോധിക്കും. ഫോൺ: 04869-252030.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.