Sections

Tender Notice: പ്രീസ്കൂൾ കിറ്റ്, ഫ്ളൂയിഡ് വാമിങ് ക്യാബിനറ്റ് എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, നെയിംബോർ സ്ഥാപിക്കൽ, മരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jan 17, 2025
Reported By Admin
Tenders have been invited for works such as distribution of preschool kit, fluid warming cabinet, pr

ഫ്ളൂയിഡ് വാമിങ് ക്യാബിനറ്റ്; ക്വട്ടേഷൻ ക്ഷണിച്ചു

ഗവണ്മെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്ക് ഫ്ളൂയിഡ് വാമിങ് ക്യാബിനറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തുറക്കും. ഫോൺ: 0481 2597279, 2597284.

നെയിംബോർഡ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

അഴുത ഐസിഡിഎസ് പ്രോജക്ടിലേക്ക് 2023-24 സാമ്പത്തിക വർഷം 95 അങ്കണവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 ഉച്ചയ്ക്ക് 1 മണി. അന്ന് ഉച്ചയ്ക്ക് 2.30 ന് ടെണ്ടറുകൾ തുറന്ന് പരിശോധിക്കും. ഒരു ബോർഡ് നിർമ്മിച്ച് അങ്കണവാടിയിൽ സ്ഥാപിക്കുന്നതിനുള്ള (ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. ഫോൺ : 04869-233281.

സക്ഷം സാധനങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

നീലേശ്വരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ നാല് അങ്കണവാടികളിൽ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി അങ്കണവാടികളിലേക്ക് സക്ഷം സാധനങ്ങൾ വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ജനുവരി 22 രാവിലെ 11 വരെ. ജനുവരി 22 ഉച്ചക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. ജനുവരി 22ന് വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 0467 2999520.

മരങ്ങൾ, ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് ഗവ.കോളേജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപത്തുള്ള മരങ്ങൾ, ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, കാസർകോട് ഗവ. കോളേജ്, വിദ്യാനഗർ എന്ന വിലാസത്തിൽ ജനുവരി 31 ന് രാവിലെ 11 ന് മുമ്പ് ലഭിക്കണം. ജനുവരി 31 വൈകുന്നേരം മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ- 04994 256027.

പ്രീസ്കൂൾ കിറ്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

2023-24 വർഷത്തിൽ ഐ.സി.ഡി.എസ് നീലേശ്വരം പ്രൊജക്ടിനു കീഴിലെ തെരെഞ്ഞെടുത്ത അങ്കണവാടികളിൽ പ്രീസ്കൂൾ കിറ്റ് വാങ്ങുന്നതിന്റെ ഭാഗമായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 22 വരെ സ്വീകരിക്കും. ഫോൺ - 9946457202.

വാഹനം ലഭ്യമാക്കുന്നതിനായി വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി പുനർ ദർഘാസ് ക്ഷണിച്ചു. വാഹനത്തിന് ഏഴു വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ടാക്സി പെർമിറ്റുള്ളതായിരിക്കണം. പ്രതിമാസം 800 കി.മീ. വരെ ഓടുന്നതിനുള്ള തുക (പരമാവധി 20,000 രൂപ) ക്വട്ടേഷനിൽ രേഖപ്പെടുത്തണം. പൂരിപ്പിച്ച ദർഘാസ് ജനുവരി 21 ന് ഉച്ചയ്ക്ക് 1.30 വരെ കുഴൽമന്ദം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04922 295232.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.