- Trending Now:
ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം അങ്കണവാടി പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന് ഉച്ചക്ക് രണ്ട് മണി. ഫോൺ 0479-2452934, 8281999136.
ഒല്ലൂക്കര ഐ സി ഡി എസ് പ്രോജക്റ്റിലെ 157 അംഗനവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി: മാർച്ച് ഒന്നിന് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2375756.
ആലത്തൂർ അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്റ്റിലെ 121 അങ്കണവാടികളിലേക്ക് 2024- 25 വർഷം പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വടക്കഞ്ചേരിയിലുള്ള ആലത്തൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 04922 254007.
ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 28 ന് രാവിലെ 11 മണി ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994472338.
ആലത്തൂർ അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 121 അങ്കണവാടികളിലേക്ക് 2024- 25 വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് ആറിന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04922 254007.
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കുട്ടികളുടെ 24 X 7 എമർജൻസി റെസ്ക്യൂ സംവിധാനമായ ചൈൽഡ് ഹെൽപ് ലൈൻ 1098 ജില്ലാതല കൺട്രോൾ റൂം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിൽ സജ്ജമാക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളിൽനിന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 24ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും.അന്നേദിവസം ഉച്ചയ്ക്ക് 12ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2580548.
എറണാകുളം ഡിടിപിസിയുടെ കീഴിലുളള മലയാറ്റൂർ മണപ്പാട്ടുചിറയിലെ കുട്ടികളുടെ പാർക്ക്, ഇപ്പോൾ എങ്ങിനെയാണോ ആ അവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി കരാർ വ്യവസ്ഥയിൽ മൂന്നു വർഷം നടത്തിപ്പിനു നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ഫെബ്രുവരി 24 മുതൽ ഡിടിപിസി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച ടെൻഡറുകൾ മാർച്ച് ആറിന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. കൂടിതൽ വിവരങ്ങൾക്ക് ഫോൺ 0484-2367334.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.