- Trending Now:
ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു. അന്തേവാസികൾക്ക് 2025 മെയ് ഒന്നു മുതൽ 2026 ഏപ്രിൽ 30 വരെ ഒരു വർഷത്തേക്ക് ഭക്ഷണം നൽകുവാൻ കരാർ ഏറ്റെടുക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏപ്രിൽ 28 വരെ ടെൻഡർ സമർപ്പിക്കാം. അന്തേവാസികളെ വീടുകളിൽ പോയി കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടു പോകുന്നതിനും 2025 മെയ് ഒന്നു മുതൽ 2026 ഏപ്രിൽ 30 വരെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ഏപ്രിൽ 26 വരെ ടെൻഡർ സമർപ്പിക്കാം. ഫോൺ: 0485 2282044.
കരുളായി എഫ്.എച്ച്.സി ലാബിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലാബ് റീയേജൻററുകളും മറ്റ് അനുബന്ധ വസ്തുക്കളും വിതരണം ചെയ്യുന്നതിനായി സപ്ലെയർമാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഏപ്രിൽ 24ന് രാവിലെ 11നുള്ളിൽ കരുളായി എഫ്.എച്ച്.സി ഓഫീസിൽ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കരുളായി എഫ്.എച്ച്.സിയിൽ ലഭിക്കും. ഫോൺ: 0493 1271160.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയ്ന്റെനൻസ് ടെക്നീഷ്യൻ, ഫാം മെഷിനറി, ഡ്രോൺ ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് ആറ് രാവിലെ 10.30 നകം പ്രിൻസിപ്പൽ, ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, കണ്ണൂർ - 670141 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0460 2202120.
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ ഐ ആന്റ് പി.ആർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്കായി തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് അഞ്ചു പേർക്ക് (4+1) സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള എ.സി.വാഹനം ദിവസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ഡ്രൈവർ വാഹനം, ഇന്ധനം, മൈലേജ് എന്നിവ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30 ന് ക്വട്ടേഷനുകൾ തുറക്കും.
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ നടത്തുന്ന പരിപാടികൾക്കായി സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിന് ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വീഡിയോ, റീൽസ്, ഫോട്ടോസ്, അനിമേഷൻസ്, ഇൻഫോഗ്രാഫിക്സ് എന്നിവയുടെ നിരക്കുകൾ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷനുകൾ ഏപ്രിൽ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും.
ഭക്ഷണം, ഫർണിച്ചറുകൾ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.