Sections

ലബോറട്ടറി പരിശോധനകൾ നടത്തുക, ഓർത്തോ ഇംപ്ലാന്റ്‌സ് ഐറ്റംസ് വിതരണം ചെയ്യുക, കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jul 08, 2024
Reported By Admin
tender invited

ലബോറട്ടറി പരിശോധനകൾ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 11ന് രാവിലെ 11 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ :0481 -2563611,2563612.

ഓർത്തോ ഇംപ്ലാന്റ്സ് ഐറ്റംസ് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സ് ഐറ്റംസ് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 11ന് രാവിലെ 11.30 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563611,2563612.

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 25ന് വൈകിട്ട് നാലിനകം ദർഘാസ് നൽകണം. ജൂലൈ 29ന് രാവിലെ 11 ന് തുറക്കും. വിശദവിവരത്തിന് ഫോൺ:04812564677.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.