Sections

കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ വാർഷിക അറ്റകുറ്റപ്പണി നടത്തൽ, ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Feb 28, 2025
Reported By Admin
Tenders have been invited for works such as annual maintenance of computers, printers, scanners, lap

ലിമിറ്റഡ് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എഞ്ചീനീയറിംഗ് വിംഗിലെയും കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ വാർഷിക അറ്റകുറ്റപ്പണി കരാറിൽ (സ്പെയർ ഉൾപ്പെടെ) ഏർപ്പെടുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ലിമിറ്റഡ് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് പത്തിന് ഉച്ചക്ക് ഒരുമണിക്കകം നേരിട്ടോ, രജിസ്ട്രേഡ് തപാൽ മുഖേനയോ സമർപ്പിക്കണം. ഫോൺ: 04972-700205.

ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

സർവ്വ ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് എടയന്നൂരിൽ അനുവദിച്ച എസ്.ഡി.സി കോഴ്സുകളിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 15 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ:8547130155.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.