Sections

മിൽമ ബൂത്ത് നടത്തൽ, റിസർച്ച് ഗ്രേഡ് എലീസാ കിറ്റ് വിതരണം ചെയ്യൽ, ഓക്‌സിജൻ പ്ലാന്റ് മെയിന്റനൻസ് തുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Aug 15, 2024
Reported By Admin
Tenders have been invited for works like running Milma booth, supply of research grade ELISA kit, ma

മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി അങ്കണത്തിൽ സെപ്റ്റംബർ ഒന്നു മുതൽ 2025 മാർച്ച് 31 വരെ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് 12.30 നകം ദർഘാസുകൾ സമർപ്പിക്കണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481- 2563611, 2563612.

റിസർച്ച് ഗ്രേഡ് എലീസാ കിറ്റ് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ എം.ഡി.ആർ.യു. പ്രോജക്ട് വിഭാഗത്തിലേക്ക് റിസർച്ച് ഗ്രേഡ് എലീസാ കിറ്റ് ഫോർ ഡെസ്മോഗ്ലീൻ 1 (ഹ്യൂമൻ) കിറ്റുകൾ മൂന്നെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279,2597284.

ഓക്സിജൻ പ്ലാന്റ് മെയിൻറനൻസ് ടെൻഡർ ക്ഷണിച്ചു

ഇടുക്കി മെഡിക്കൽ കോളേജിലെ പി എസ് എ ഓക്സിജൻ പ്ലാന്റ് മെയിൻറനൻസ് നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഒരു വർഷത്തേക്കാകും കരാർ. ടെൻഡർ ഫോമുകൾ ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 12. 30 വരെ ലഭിക്കും. തുടർന്ന് വൈകീട്ട് 3 ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 232474.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.