- Trending Now:
ജനുവരി 2, 3 തീയതികളിൽ നടത്തുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ കോട്ടയം ജില്ലാതല പ്രതിഭാ സംഗമത്തിന്റെ റസിഡൻഷ്യൽ ക്യാമ്പിന്റെ നടത്തിപ്പിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുളളവർ ഡിസംബർ 27ന് വൈകിട്ട് നാലിനകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കോട്ടയം എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. കവറിനുപുറത്ത് വിഷയം രേ?ഖപ്പെടുത്തണം. വിശദവിവരം കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ ലഭിക്കും.
വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി ആറ് ഉച്ചയ്ക്ക് ഒന്ന് വരെ. വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് റീ എജന്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 30 ഉച്ചയ്ക്ക് ഒന്ന് വരെ. ഫോൺ- 04998 203900
കോട്ടയം ജില്ലാ ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏഴുപേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. 2010ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനമായിരിക്കണം. ക്വട്ടേഷനുകൾ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചുവരെ നൽകാം. വിശദവിവരത്തിന് ഫോൺ: 0481-2564365.
ചെങ്ങന്നൂർ, വെൺമണി, കുടശ്ശനാട് പാതയിൽ കത്തുകൾ കൊണ്ടുപോകുന്നതിന് കരാർ അടിസ്ഥാനത്തിൽ വാണിജ്യവാഹനങ്ങൾ ലഭ്യമാക്കുന്നതിന് തപാൽ വകുപ്പ് മാവേലിക്കര ഡിവിഷൻ ഓൺലൈൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ട്രാൻസ്പോർട്ടർമാരിൽ നിന്നും ഇ ടെൻഡർ ക്ഷണിച്ചു. രണ്ടുവർഷത്തേക്കായിരിക്കും കരാർ. 1000 കി. ഗ്രാം ഭാരശേഷിയുള്ള, 5 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത നാലുചക്ര വാഹനമാണ് ആവശ്യം. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 02 വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479 2302290.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.