Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ലൈവ് ഫിഷ് മാർക്കറ്റ് ഔട്ട്‌ലെറ്റ് പദ്ധതിക്കായും ലാബ് റിയേജന്റുകൾ വിതരണം ചെയ്യുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jun 29, 2024
Reported By Admin
Tenders Invited

വാഹനം ആവശ്യമുണ്ട്

തൃശൂർ: ജില്ലാതല ഐ സി ഡി എസ് സെൽ ഓഫീസിലേക്ക് ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 3000 രൂപ. പ്രോഗ്രാം ഓഫീസർ, തൃശൂർ ജില്ലാതല ഐ.സി. ഡി.എസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ് വിലാസത്തിൽ ജൂൺ 11 വൈകിട്ട് മൂന്നു വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0487 2321689.

ടെൻഡർ ക്ഷണിച്ചു

സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി- ലൈവ് ഫിഷ് മാർക്കറ്റ് ഔട്ട്ലെറ്റ് പദ്ധതി പ്രകാരം പൊയ്യ ഗവ. ഫിഷ് ഫാമിൽ ഒരു മത്സ്യവിൽപന കേന്ദ്രം (Container model using MS sheet, Gl pipe & corrugated sheet) 20'x8'x8' നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 5 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484- 2665479,6238114605.

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിനും കോമ്പൗണ്ടിൽ വാഹന പാർക്കിംഗ് ഫീസ് നിരക്കിൽ ശേഖരിക്കുന്നതിനുള്ള അവകാശത്തിനായും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വാഹന പാർക്കിംഗ് ഫീസ് ഏറ്റവും കുറഞ്ഞ തുക 1,10,000/രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

വാഹനം ആവശ്യമുണ്ട്

തൃശ്ശൂർ: ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ ക്വിക്ക് റെസ്പോൺസ് ടീം പ്രവർത്തനങ്ങൾ നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം - 2250 രൂപ. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജൂലൈ 15 ഉച്ചയ്ക്ക് ഒന്നുവരെ ദർഘാസ് സമർപ്പിക്കാം. ഫോൺ: 0487 2424158.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.