Sections

ലാബ് ഉപകരണങ്ങളുടെ വിതരണം വാഹനങ്ങൾ ലഭ്യമാക്കൽ എയർ കണ്ടീഷൻ വിതരണം തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Oct 31, 2023
Reported By Admin
Tenders Invited

ലാബുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

മലപ്പുറം ഗവ. വനിതാ കോളജിലെ കെമിസ്ട്രി, ബോട്ടണി ലാബുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഏഴ് ഉച്ചക്ക് ഒരുമണി. അന്നേദിവസം ഉച്ചക്ക് രണ്ടുമണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡർ കവറിന് മുകളിൽ കെമിസ്ട്രി, ബോട്ടണി ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ എന്നെഴുതി പ്രിൻസിപ്പൽ, മലപ്പുറം ഗവ. വനിതാ കോളജ്, കാവുങ്ങൽ മലപ്പുറം പി.ഒ 676505 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളെജിൽ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളിൽ ലാബ് ഉപകരണങ്ങൾ നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. കവറിനു മുകളിൽ 2023-24 വർഷം ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ (പ്രത്യേകം ടെൻഡറുകൾ നൽകണം) നൽകുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി പട്ടാമ്പി നീലകണ്ഠ സർക്കാർ സംസ്കൃത കോളെജ് പ്രിൻസിപ്പാൾ, മേലെ പട്ടാമ്പി, പാലക്കാട്-679306 എന്ന വിലാസത്തിൽ നവംബർ 20 ന് ഉച്ചയ്ക്ക് ഒന്നിനകം കോളെജ് ഓഫീസിൽ നൽകണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കോളെജ് ഓഫീസിൽനിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662212223.

കാട് വെട്ടിതെളിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ തൃക്കൈകൂത്ത് ബീറ്ററിലെ 7.199 ഹെക്ടർ ഭൂമി, ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൽ ബിറ്റിലെ 5.25 ഹെക്ടർ ഭൂമി കാട് വെട്ടിതെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ്സ് കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാലിന് വൈകീട്ട് അഞ്ച് മണിവരെ. നവംബർ ആറിന് ഉച്ചയ്ക്ക് 12ന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ഫോൺ: 04931 220315.

കാർ/ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കാർ/ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ എട്ട് ഉച്ചയ്ക്ക് ഒന്ന് വരെ. വാഹനം ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും 800 സി സി ക്ക് മുകളിലുള്ളതും ടാക്സി പെർമിറ്റുള്ളതുമായിരിക്കണം. ഫോൺ 0474 2404299, 9746114030.

എയർ കണ്ടീഷൻ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

തോട്ടത്തറ ഹാച്ചറിയിലേക്ക് സ്റ്റബിലൈസർ ഉൾപ്പെടെ ഒരു എയർ കണ്ടീഷൻ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒരു വർഷത്തിൽ കുറയാത്ത വാറന്റിയും സർവീസിങ് ഉണ്ടായിരിക്കണം. വെറ്ററിനറി സർജൻ ആയൂർ തോട്ടത്തറ ഹാച്ചറി എന്ന വിലാസത്തിൽ നവംബർ ഏഴിനകം ലഭിക്കണം. ഫോൺ 0475 229289.

കോംപാക്ട് സെഡാൻ കാർ (എസി) വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിക്കുന്ന

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷ കാലയളവിലേക്കായി ഡ്രൈവർ ഉൾപ്പടെ കോംപാക്ട് സെഡാൻ കാർ (എസി) വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെൻഡറുകൾ നവംബർ ഏഴിന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2306040.

ഷെഡുകൾ വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള മത്സ്യ കച്ചവടക്കാരുടെ ക്രെയിറ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡുകൾ 1,2,3,4,5 മുറികൾ 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നു. ഇതിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോൺ :0484 2397370.

ലോക്കർ ഹാൾ ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള മൂന്നു മുറിയുള്ള ലോക്കർ ഹാൾ 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നു. ഇതിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോൺ :0484 2397370.

ഡേറ്റാ എൻട്രി ടെൻഡർ ക്ഷണിച്ചു

കേരള സംസ്ഥാന സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഓൺലൈൻ പെയ്മെന്റ് സംവിധാനം നടപ്പിൽ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിനും അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു. നവംബർ 6 വൈകിട്ട് അഞ്ചു വരെ ടെൻഡറുകൾ സമർപ്പിക്കാം. നവംബർ ഏഴ് രാവിലെ 11ന് ടെൻഡറുകൾ തുറക്കും.ഫോൺ : 9747042403, 9447010501, 9746452227.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.