- Trending Now:
നിലമ്പൂർ നഗരസഭാ ടൗൺഹാളിൽവച്ച് അസാപ്പിന്റെ സഹകരണത്തോടെ ട്രൈബൽ മേഖലയിൽ നിന്നും ഡ്രോപ്പ് ഔട്ടായ വിദ്യാർഥിനികൾക്കായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സ്കിൽ ട്രെയ്നിങ്ങിന് വേണ്ടി കുട്ടികളെ കോളനികളിൽനിന്ന് ടൗൺഹാളിലെത്തിക്കുന്നതിനും തിരിച്ച് കോളനികളിലേക്കെത്തിക്കുന്നതിനുമായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. 42 ദിവസത്തേക്കാണ് വാഹനങ്ങൾ വാടകക്ക് എടുക്കുന്നത്. പെരിന്തൽമണ്ണ ഏരിയയിൽ രണ്ടും നിലമ്പൂർ ഏരിയയിൽ രണ്ടും റൂട്ടുകളാണുള്ളത്. ഓരോ റൂട്ടിലും വെവ്വേറെ ക്വട്ടേഷനുകൾ ലഭ്യമാക്കണം. ഡിസംബർ 26ന് ഉച്ചക്ക് രണ്ടുമണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഡിസംബർ 27ന് രാവിലെ 11 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസ് മലപ്പുറം, ബി-2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ മലപ്പുറം എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2950084.
കോട്ടയം: വിനോദ സഞ്ചാരവകുപ്പ് കോട്ടയം ജില്ലാ കാര്യാലയത്തിലെ ഓഫീസ് ആവശ്യങ്ങൾക്ക് ഒരു വർഷ കാലയളവിൽ ഡ്രൈവർ ഉൾപ്പെടെ ഏഴു പേരിൽ കൂടാത്ത സിറ്റിംഗ് കപ്പാസിറ്റിയുള്ള ടൂറിസ്റ്റ് ടാക്സി കാറുകൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2524343.
ഐ.സി.ഡി.എസ് പുഴയ്ക്കൽ അഡീഷണൽ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികളിൽ 2023 - 24 സാമ്പത്തിക വർഷത്തിൽ വാട്ടർ പ്യൂരിഫയർ വാങ്ങി നൽകുന്നതിനായി ടെണ്ടർ ക്ഷണിച്ചു. 2024 ജനുവരി 10 ന് ഉച്ചതിരിഞ്ഞ് രണ്ടു മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2360008 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) പരിധിയിലുള്ള ഫലവൃക്ഷങ്ങളിൽ നിന്നുള്ള ഫലങ്ങൾ 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ എടുക്കുന്നതിനുള്ള ലേലം നടത്തുന്നു. ഇതിനായി ഡിസംബർ 28 ന് വൈകിട്ട് 3 മണിക്ക് മുൻപായി മുദ്രവച്ച കവറുകളിൽ ടെണ്ടർ സമർപ്പിക്കണം. ഫോൺ: 0487 2332070.
തേവള്ളി മത്സ്യവിത്തുത്പാദനകേന്ദ്രത്തിലേക്ക് ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 30. ഫോൺ 0474 2792850.
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലെ ബോട്ടണി, സുവോളജി വകുപ്പുകളിലേക്ക് സ്പെസിമെനുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 28ന് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2346027.
കേരള ഹൈക്കോടതിയിലേക്ക് 50 സ്റ്റീൽ കമ്പ്യൂട്ടർ ടേബിളുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 2024 ജനുവരി നാലിന് വൈകീട്ട് രണ്ട് വരെ ടെൻഡർ സമർപ്പിക്കാം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെൻഡർ തുറക്കുന്നതാണ്. രജിസ്ട്രാർ ഹൈക്കോർട്ട് കേരള എറണാകുളം - 682017 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്.
കോട്ടയം: പാലാ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ മുറിച്ചിട്ടിരിക്കുന്ന പ്ലാവ്, കാട്ടുവേപ്പ് എന്നീ മരങ്ങളും തേരകം, മരുത് എന്നിവയുടെ ശിഖിരങ്ങളും വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 04822 201650.
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സയ്ക്കു വിധേയമാകുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സർജറി, ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻണ്ടർ ക്ഷണിച്ചു. .ടെൻണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 27ന് ( 27. 12. 2023 )വൈകിട്ട് മൂന്നു വരെ . കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.