- Trending Now:
ആലപ്പുഴ: പട്ടണക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി 2023 ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവബംർ 27 വരെ ടെൻഡർ നൽകാം. ഫോൺ: 7510162787.
വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റ് ഉള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ/ ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവരിൽനിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ നവംബർ 23 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. 2,40,000 രൂപയാണ് അടങ്കൽ തുക. വിശദവിവരങ്ങൾ ആലത്തൂർ പ്രൊജക്റ്റ് ഓഫീസിൽനിന്ന് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2023 ഡിസംബർ മുതൽ ഒരു വർഷത്തേക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള ഉടമകളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ നവംബർ 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണി വരെ ടെൻഡർ സ്വീകരിക്കും. തുടർന്ന് 3.30 ന് ടെൻഡർ തുറക്കും. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ: 8281999056.
മലനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് എസ്.യു.വി വാഹനം (ഏഴ് സീറ്റ്) കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് നാലിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2733211.
മലനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് സെഡാൻ ടൈപ്പ് വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് നാലിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2733211.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജിലേക്ക് അഗ്നിശമന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 29ന് ഉച്ചക്ക് ഒന്ന് വരെ നൽകാം. വിലാസം: പ്രിൻസിപ്പാൾ, ഗവ.ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ- 688538. ഫോൺ: 0477-2282611.
മണ്ണുത്തിയിലെ സംസ്ഥാന ബയോ കൺട്രോൾ ലാബിലേക്ക് പ്രത്യേക ഇനം എൽ ഡി കളർ, പോളിത്തീൻ കവർ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 28ന് രാവിലെ 11 വരെ സമർപ്പിക്കാം. ഇനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ബയോ കൺട്രോൾ ലാബ് കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2374605.
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതൽ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.
തൃശ്ശൂർ കോർപ്പറേഷൻ വാർഷിക പദ്ധതി 2023-24 പ്രകാരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച പ്രോജക്ടുകളിൽ ലാബ് റീ ഏജന്റുകൾ വാങ്ങുന്നതിനുള്ള പ്രോജക്റ്റ് നിർവഹണത്തിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നവംബർ 29 ന് മുമ്പായി സാമൂഹിക ആരോഗ്യ കേന്ദ്രം, ഒല്ലൂർ സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ:04872356052.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.