Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, നെൽവിത്ത് സംസ്കരിച്ച് ചാക്കിലാക്കൽ, അങ്കണവാടി നവീകരണം തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 16, 2023
Reported By Admin
Tenders Invited

നെൽവിത്ത് സംസ്കരിച്ച് ചാക്കിലാക്കുന്നതിനുള്ള ഇ-ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ സീഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ 2023 - 24 വർഷത്തേക്ക് നെൽവിത്ത് സംസ്കരിച്ച് ചാക്കിലാക്കുന്നതിനുള്ള ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 8 ന് വൈകിട്ട് 4 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടെൻഡർ

വെളിനല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ മരങ്ങൾ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 21. ഫോൺ 0474 2467167.

ക്വട്ടേഷൻ ക്ഷണിച്ചു

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മെയിൻ ഓഫീസിൽ വരുത്തുന്ന പഴയ ദിനപത്രങ്ങൾ മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ചെയ്ത് നൽകുന്നതിന് ഹാന്റ് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 19 രാവിലെ 11ന് ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 2369007, 2369196.

ടെൻഡർ ക്ഷണിച്ചു

കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ കൊച്ചി കോർപ്പറേ ഷന്റെ കീഴിലുള്ള 4 അങ്കണവാടികൾക്ക് ശിശുസൗഹൃദ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അംഗികൃത ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകും.(ഫോൺ ഫോൺ നമ്പർ 0484-02706695,). ടെൻഡർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 28/12/2023 ഉച്ചയ്ക്ക് 2 വരെ.

വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച

ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈൽ കവലയിൽ നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 12 കി.മീ ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.ടി.സി പാർക്ക് ചെയ്യുന്ന ഗവി റൂട്ടിൽ ഉദ്ദേശം 1 കി.മീ ദൂരത്തിലും മകരജ്യോതി ദർശനദിനമായ 2024 ജനുവരി 15 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്തുന്നതിലേക്കാണ് ക്വട്ടേഷൻ. ഈ സാമഗ്രികളുടെ വാടക, ജോലിക്കായി ട്രാൻസ്പോർട്ടേഷൻ കയറ്റിയിറക്ക് മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുത്തി അടങ്കൽ തുകയ്ക്കുള്ള ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. താൽക്കാലികമായി സ്ഥാപിക്കുന്ന വൈദ്യുതോപകരണങ്ങൾ സുരക്ഷിതമായിരിക്കണം. കരാർ ഏറ്റെടുക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കരാർ ഏറ്റെടുക്കുന്നവർ ജനുവരി 14 ഉച്ചക്ക് 2 മണിക്ക് മുമ്പായി സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കി ജില്ലാകളക്ടർ മുമ്പാകെയോ കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മുമ്പാകെയോ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു കാണിക്കണം. താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ഡിസംബർ 29 ഉച്ച കഴിഞ്ഞ് 3 മണിക്ക് മുൻപായി തഹസിൽദാർ പീരുമേട് എന്ന വിലാസത്തിൽ മുദ്ര വെച്ച കവറിൽ ക്വട്ടേഷൻ സമർപ്പിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷൻ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04869 232077.

വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകൾ ഡിസംബർ 21 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ: 0491 2911098.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.