Sections

ഇന്റർലോക്ക് റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jul 03, 2024
Reported By Admin
tender invited

ഇന്റർലോക്ക് റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ലക്കിടിയിലെ 'എൻ ഊര്' ഗോത്ര പൈതൃക ഗ്രാമം എൻട്രൻസ് കവാടം മുതൽ ആരംഭിക്കുന്ന ഇന്റർലോക്ക് റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യുന്നതിന് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സബ്ബ് കലക്ടർ ആൻഡ് പ്രസിഡന്റ് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, പൂക്കോട് വിലാസത്തിൽ ജൂലൈ 16 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ- 04936 292902, 9778780522.

വാഹനം ആവശ്യമുണ്ട്

വിനോദ സഞ്ചാര വകുപ്പ് വയനാട് ജില്ലാ കാര്യാലയത്തിന്റെ ഔദ്യാഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. എ.സി സൗകര്യമുളളതും മലയോര യാത്രയ്ക്ക് പ്രാപ്തിയുള്ളതുമായ ഏഴ് സീറ്റുളള വാഹനമാണ് ആവശ്യം. പ്രതിമാസം 1500 കിലോമീറ്റർ ഓടുന്നതിനുള്ള ഫിക്സഡ് തുകയും അതിൽ കൂടുതൽ ഓടുന്നതിനുള്ള കിലോമീറ്ററിന് ഈടാക്കുന്ന തുകയും രേഖപ്പെടുത്തിയാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. ജൂലായ് 10 ന് വൈകീട്ട് 3 വരെ സിവിൽ സ്റ്റേഷനിലുളള ടൂറിസം ജില്ലാ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 4 ന് ക്വട്ടേഷൻ തുറക്കും. ഫോൺ 04936 204441.

കാന്റീൻ: ക്വട്ടേഷൻ ക്ഷണിച്ചു

കൽപ്പറ്റ കോടതി സമുച്ചയത്തിലുള്ള കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലായ് 12 വൈകീട്ട് 4 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ കോടതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 04936 202277.

എ.സി കാർ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി 2024-25 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ.സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2425249.

ബെയറിംഗുകളും സാമഗ്രികളും സപ്ലൈ ചെയ്യുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചുു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ സ്ഥാപിച്ചിരിക്കുന്ന വല നിർമ്മാണ മെഷീനുകളിലേക്കാവശ്യമായ ബെയറിംഗുകളും സാമഗ്രികളും സപ്ലൈ ചെയ്യുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ മത്സ്യഫെഡ് നൈലോൺ നെറ്റ് ഫാക്ടറി എറണാകുളം ഓഫീസുമായി ബന്ധപ്പെടാം. (വിളിക്കേണ്ട നമ്പർ 0484-2394410). ക്വട്ടേഷനുകൾ ജൂലൈ 15 ന് രാവിലെ 11 വരെസമർപ്പിക്കാം.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.