Sections

കസേരകളുടെ അറ്റകുറ്റപ്പണി, യുഎൽവി ആപ്ലിക്കേറ്റർ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Nov 07, 2024
Reported By Admin
Tenders have been invited for various works like maintenance of chairs, supply of ULV applicator, pr

കസേരകളുടെ അറ്റകുറ്റപ്പണി: ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പിലെ കേടായ കറങ്ങുന്ന കസേരകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 14 ഉച്ചക്ക് 12.30 വരെ. ഫോൺ : 04972780226.

കാറ്റാടി മരത്തിന്റെ ചില്ലകൾ ലേലം ചെയ്യുന്നതിനുമുള്ള ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഡയറ്റ് ക്യാമ്പസിനകത്തെ ചേറുമരം മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിനും കാറ്റാടി മരത്തിന്റെ ചില്ലകൾ ലേലം ചെയ്യുന്നതിനുമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 നകം പാലയാടിലെ കണ്ണൂർ ഡയറ്റ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0490 2346658, വെബ്സൈറ്റ് dietkannur@gmail.com.

യു.എൽ.വി ആപ്ലിക്കേറ്റർ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യു.എൽ.വി ആപ്ലിക്കേറ്റർ (ട്വിസ്റ്റർ മോഡൽ-ഫ്യുമിഗേഷൻ മെഷിൻ) വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 13 പകൽ മൂന്ന് മണിവരെ. ഫോൺ: 0477-2282021.

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ഓൺലൈൻ ടെൻഡർ

കായംകുളം ആർ എം എസ്- മാവേലിക്കര - താമരക്കുളം-നൂറനാട്-പടനിലം റൂട്ടിൽ തപാലുകൾ കൊണ്ടുപോവുന്നതിന് വാണിജ്യ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് തപാൽ വകുപ്പ് മാവേലിക്കര ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. ഓൺലൈൻ ടെൻഡർ https://gem.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 19 വൈകിട്ട് നാല് മണി. ഫോൺ: 0479-2302290,2303293.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.