- Trending Now:
കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 166 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9746202086.
തളിക്കുളം ഐസിഡിഎസ് പ്രോജക്ടിലെ 133 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ദർഘാസ് ഫോറത്തിൽ പ്രീ സ്കൂൾ കിറ്റ് സാധനങ്ങളുടെ പേര്, വിവരം, ഇനം, തുക എന്നിവ തരം തിരിച്ച് രേഖപ്പെടുത്തണം. ദർഘാസ് ജനുവരി 25 ന് ഉച്ചയ്ക്ക് 1 നകം സമർപ്പിക്കണം. കൂടുതൽ വിവരകൾക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2394522.
കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒ.പി. കമ്പ്യൂട്ടർവൽക്കരിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും സജ്ജീകരിച്ചു നൽകുന്നതിനും ദർഘാസ് ക്ഷണിച്ചു. ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ ദർഘാസ് സ്വീകരിക്കും. ജനുവരി 27ന് രാവിലെ 11ന് തുറക്കും. വിശദവിവരങ്ങൾക്കു ഫോൺ: 0481-2402349.
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് (കാർ , ജീപ്പ്) വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. 2024 ജനുവരി മുതൽ ഒരു വർഷത്തേക്കാണ് ആവശ്യം. ജനുവരി 25 -ന് പകൽ രണ്ടു വരെ ടെൻഡർ നൽകാം. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0479-2442059.
തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്റർ ശാസ്തീകരണത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 4000 രൂപ. ജനുവരി 30 ന് ഉച്ചയ്ക്ക് 12. 30 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0487 2427778.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.