Sections

ദന്തൽ ഉപകരണങ്ങൾ, ബൈൻഡിങ് ജോലികൾ, ലാബ് പരിശോധന, പ്രിന്റിംഗ്‌ ജോലികൾ, കാന്റീൻ നടത്തിപ്പ്, വാഹനം ലഭ്യമാക്കൽ, വാട്ടർ പ്യൂരിഫയർ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Nov 27, 2023
Reported By Admin
Tenders Invited

ദന്തൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തിൽ നൽകാം. ക്വട്ടേഷൻ ഡിസംബർ ആറിന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0477- 2253324.

ടെൻ 20 കണ്ടക്ടീവ് പേസ്റ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ ന്യൂറോളജി വകുപ്പിലേക്ക് ടെൻ 20 കണ്ടക്ടീവ് പേസ്റ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് ഉച്ചക്ക് ഒന്ന് വരെ നൽകാം. വിലാസം: പ്രിൻസിപ്പാൾ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ- 688538. ഫോൺ: 0477-2282015.

ബൈൻഡിങ് ജോലികൾ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

പെരുമ്പാവൂർ സബ് കോടതിയിൽ ബൈൻഡിങ് ജോലികൾ ചെയ്യുന്നതിനായി സീൽഡ് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി :ഡിസംബർ 11 വൈകിട്ട് മൂന്നു വരെ . കൂടുതൽ വിവരങ്ങൾക്ക് : 0484 2593408

ലാബ് പരിശോധനകൾ ടെൻഡർ ക്ഷണിച്ചു

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സതേടുന്ന ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആർ.ബി.എസ്.കെ (എ.കെ) രോഗികൾക്കാവശ്യമായ ലാബ് പരിശോധനകൾ 2024 ജനുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് ചെയ്തു നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെൻഡർ ക്ഷണിച്ചു. കവറുകളുടെ പുറത്ത് ലാബ് ടെസ്റ്റ് ചെയ്യുന്നതിനുളള ടെൻഡർ എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ഒഫീസിൽ ലഭ്യമാണ്. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

പ്രിന്റിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ 30 വരെയുള്ള കാലയളവിലേക്ക് മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പ്രിന്റിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ9ഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

കാന്റീൻ നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ 30 വരെയുള്ള കാലയളവിലേക്ക് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ കാന്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവ്യത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഉപയോഗ ശൂന്യമായ പത്ത് സ്റ്റീൽ അലമാര, മൂന്ന് സ്റ്റീൽ റാക്ക്, മരം കൊണ്ടുള്ള തപാൽ റാക്ക് രണ്ടെണ്ണം എന്നീ ഫർണിച്ചറുകൾ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ സീൽഡ് ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന നടത്തുന്നു. ക്വട്ടേഷനുകൾ നവംബർ 30 ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491-2505155, 2505199

വാഹനം വാടകക്ക് ക്വട്ടേഷൻ ക്ഷണിച്ചു

കെ.ആർ.എഫ്.ബി പാലക്കാട്, മലപ്പുറം പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിലെ ഔദ്യോഗിക ആവശ്യത്തിന് അഞ്ച് സീറ്റിൽ കുറയാത്ത വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കെ.ആർ.എഫ്.ബി പാലക്കാട്, മലപ്പുറം പ്രൊജക്റ്റ് മാനേജ്മെന്റ്, ഷൊർണൂർ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0466-2960090.

വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഉദ്യാനത്തിൽ പലഭാഗത്ത് 100 ലിറ്റർ സംവരണശേഷിയുള്ള നാല് വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വാട്ടർ പ്യൂരിഫയറുകൾ വാറന്റിയോടുകൂടി സ്ഥാപിക്കേണ്ടതും അധികമായി 500 ലിറ്ററിന്റെ വാട്ടർടാങ്ക് കൂടി സ്ഥാപിക്കേണ്ടതുമാണ്. ഉദ്യാനം സന്ദർശിച്ച് പ്യൂരിഫയറുകളും ടാങ്കും സ്ഥാപിക്കേണ്ട സ്ഥലം പരിശോധിച്ച് ക്വട്ടേഷനുകൾ നൽകാം. ക്വട്ടേഷനുകൾ എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.ഐ.പി ഡിവിഷൻ നം. ഒന്ന് കാഞ്ഞിരപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ രണ്ടിന് ഉച്ചക്ക് 12 നകം ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷനുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04924-238227.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.