- Trending Now:
ബേപ്പൂർ തുറമുഖ ഓഫീസ് കോമ്പൗണ്ടിൽ ഉണങ്ങി അപകടാവസ്ഥയിലായ പ്ലാവ് കോഴിക്കോട് പോർട്ട് ഓഫീസറുടെ നിർദ്ദേശ പ്രകാരം മുറിച്ചുമാറ്റിയത് വിൽപ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള പുനഃലേലം/ക്വട്ടേഷൻ ക്ഷണിച്ചു. പുനഃലേലം/ക്വട്ടേഷൻ ഏപ്രിൽ 15 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓഫിസിൽ ക്വട്ടേഷൻ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യമായി ലേലം ചെയ്യും. ഫോൺ - 0495 2414039, 2414863.
മലപ്പുറം ജില്ലയിൽ മാനസികാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഒ.പി നടത്തുന്നതിനും സൈക്യാട്രി മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളിൽ എത്തിക്കുന്നതിനുമായി ഏഴ് സീറ്റുള്ള വാഹനം കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. ടെണ്ടർ ഫോമുകൾ ഏപ്രിൽ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും ലഭിക്കും. അപേക്ഷകൾ 21ന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0483 2736241.
മാനസികാരോഗ്യപദ്ധതിയുടെ കീഴിൽ നിലമ്പൂർ, പെരുമ്പടപ്പ്, പെരിന്തൽമണ്ണ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന പകൽപരിപാലന കേന്ദ്രത്തിലെ 20 രോഗികൾക്ക് 2025-26 വർഷം ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും ടെൻഡർ ഫോമുകൾ ലഭിക്കും. അപേക്ഷകൾ 21 ന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0483 2736241.
സഹകരണ സംഘം രജിസ്ട്രാറുടെ ഉടമസ്ഥതയിലുള്ള കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഔദ്യോഗിക വാഹനമായ 2010 മേയ് മോഡൽ ബൊലീറോ വാങ്ങുന്നതിനും പ്രതിമാസ വാടക നിരക്കിൽ തിരികെ നൽകുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 വൈകുന്നേരം അഞ്ചു മണി. ഏപ്രിൽ 16ന് രാവിലെ 11 ന് തുറക്കും. വിശദവിവരത്തിന് ഫോൺ : 0481-2562069, 9497754213.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 15 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഏപ്രിൽ 16 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാകുന്ന ക്വട്ടേഷനർമാരുടെ സാന്നിധ്യത്തിൽ പരസ്യലേലം നടത്തുകയും ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുകയും ചെയ്യും. ഫോൺ: 0491 2533327, 2534524.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.