- Trending Now:
തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മരുന്ന് വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചക്ക് 12.30 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2322150.
മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിൽ ജനറൽ വിഭാഗം ഒന്നാം വർഷ ക്ലാസുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. കൂടുതൽ വിവരങ്ങള www.gptcmdi.ac.in ലഭിക്കും. ഫോൺ 04936 247420.
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് / ടാക്സി പെർമിറ്റുള്ള കാർ (ഇലക്ട്രിക് / നോൺ ഇലക്ട്രിക് ) നൽകുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു.ജനുവരി 22 ന് വൈകിട്ട് 5 നകം സമർപ്പിക്കണം. വിശദ വിവരത്തിന് ഫോൺ : 0481 2572422
എറണാകുളം: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി വിവിധ പ്രവർത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ബാഡ്ജ് നിർമ്മാണം (വി ഐ പി, സ്റ്റാഫ്, വോളണ്ടിയേഴ്സ് ), തിരിച്ചറിയൽ ടാഗ് ( കുട്ടികൾക്ക്), ബാനർ, ഹോൾഡിങ്സ്, പ്രോഗ്രാം നോട്ടീസ് എന്നിവയാണ് തയ്യാറാക്കേണ്ടത്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിന്.ഫോൺ : 0484 2952949
എറണാകുളം: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി വിവിധ പ്രവർത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലൈവ് സ്ട്രീമിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് ആൻഡ് റീൽസ്, ആൽബം ഡിസൈൻ എന്നീ പ്രവർത്തികൾ ചെയ്യുന്നതിനാണ് ക്വട്ടേഷൻ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 രാവിലെ 11 വരെ. ഫോൺ : 0484 2952949.
കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഡാമിന്റെയും പരിസരത്തിന്റെയും പുനരുദ്ധാരണവും നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 19 ന് ഉച്ചയ്ക്ക് 12 നകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നൽകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരങ്ങൾക്ക് കെ.പി.ഐ വർക്സ് സബ് ഡിവിഷൻ നമ്പർ-3, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04924-238110.
ജില്ലാ പി.എസ്.സി ഓഫീസിലേക്ക് ആനുവൽ മെയിന്റനൻസ് കോൺട്രാക്ടിന്റെ ഭാഗമായി ഫോട്ടോസ്റ്റാറ്റ് യന്ത്രം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 18 ന് ഉച്ചയ്ക്ക് ഒന്ന് വരെ നൽകാം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ മൊബൈൽ മോർച്ചറി കെട്ടിടം, പോലീസ് സെൽ, മെഡിക്കൽ സ്റ്റോർ എന്നീ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങൾ എടുത്തുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമാക്കുന്നതിന് ജനുവരി 22 ന് ലേലം നടത്തും. ഫോൺ 0474 2742004.
തുയ്യം സർക്കാർ തടി ഡിപ്പോയിൽ തടി അട്ടിവയ്ക്കുന്നതിനും കുടിവെള്ളസൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവൃത്തികൾക്ക് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി - ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് www.forest.kerala.gov.in ഫോൺ 0475 2222617, 8547600527.
എടവണ്ണ സി.എച്ച്.സിയിൽ ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിനായി വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 20ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0483 2701029.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.