- Trending Now:
തൃശ്ശൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയായ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോം കെയർ നടത്തുന്നതിന് ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുവാൻ യോഗ്യരായ വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 16 ഉച്ചയ്ക്ക് 12നകം ഒല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ- 0487-2356052.
മൊറയൂർ എഫ്.എച്ച്.സി ലാബിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലാബ് റിയേജന്റും മറ്റു അനുബന്ധ വസ്തുക്കളും കരാർ വ്യവസ്ഥയിൽ വാങ്ങുന്നതിന് വിതരണക്കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. മുദ്രവെച്ച ദർഘാസുകൾ ഏപ്രിൽ 15ന് രാവിലെ 11 വരെ മൊറയൂർ എഫ്.എച്ച്.സി ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0483 2774300.
തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ അറക്കുളം, കഞ്ഞിക്കുഴി പകൽ വീടുകളിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് താൽപര്യമുളള അംഗീക്യത ലൈസൻസികൾ, കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മത്സരസ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ എപ്രിൽ 15 ന് പകൽ 2.30 വരെ സ്വീകരിക്കും. തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862222630.
അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള നാല് പ്രവർത്തികൾ (വിൻഡോ നമ്പർ ബി250139/2025) നിർവഹിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.lsg.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അറിയാം. ഫോൺ : 04869 232790.
സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരം മുറിച്ച് തടി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org, ഫോൺ: 0471-2472866.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.