Sections

ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എൻവലപ്പ്, പ്രചാരണബോർഡുകൾ, സ്റ്റിക്കർ, ടാഗ്, ഐ.ഡി. കാർഡ് തുടങ്ങിയ തയ്യാറാക്കൽ, ബോർഡുകൾ, ഹോർഡിങ്സ് സ്ഥാപിക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Apr 08, 2025
Reported By Admin
Tenders have been invited for various works including preparation of invitation letters/notices, boo

ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എൻവലപ്പ് -ക്വട്ടേഷൻ നൽകാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എൻവലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

പ്രചാരണബോർഡുകൾ, സ്റ്റിക്കർ - ക്വട്ടേഷൻ നൽകാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണബോർഡുകൾ, സ്റ്റിക്കർ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.

ടാഗ്, ഐ.ഡി. കാർഡ് - ക്വട്ടേഷൻ നൽകാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് സംഘാടകസമിതി അംഗങ്ങൾക്കും മറ്റുമുളള ടാഗ്, ഐ.ഡി. കാർഡ് എന്നിവ അച്ചടിച്ച് തയ്യാറാക്കി ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.

മൈക്ക് അനൗൺസ്മെന്റ് - ക്വട്ടേഷൻ നൽകാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

ബോർഡുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 22 മുതൽ 28 വരെ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ നടക്കുന്ന പ്രദർശന വിപണനമേളയുടെ പ്രചാരണത്തിനായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ ബോർഡുകൾ സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികൾ/ഏജൻസികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ ജിഎസ്ടി, ടിഡിഎസ്, ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതിന് ഒരെണ്ണത്തിനുള്ള നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷൻ ഏപ്രിൽ 10 ന് ഉച്ച 2.30 നകം കൽപറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ diowayanad2@gmail.com എന്ന മെയിലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ -04936 202529, 9895586567.

ടെൻഡർ

ഇടുക്കി ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 15 വൈകിട്ട് മൂന്നുമണി വരെ സ്വീകരിക്കുന്നതും തുടർന്ന് നാലു മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232474.

വാഹനം ആവശ്യമുണ്ട്

പീരുമേട്, തൊടുപുഴ താലൂക്ക് പരിധിയിലെ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി 4*4 ടൈപ്പ് പിക്കപ്പ് വാഹനം ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. ജില്ലാ സപ്ലൈ ഓഫീസിൽ ഏപ്രിൽ 21 വൈകിട്ട് 3 വരെ ക്വട്ടേഷൻ അപേക്ഷകൾ സ്വീകരിക്കുന്നതും തുടർന്ന് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232321.

ഹോർഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് സ്റ്റേഡിയം മൈതാനത്ത് മെയ് നാലു മുതൽ 10 വരെ നടക്കുന്ന എന്റെ കേരളം-2025 പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം 20x15 അടിയിലും 16x10, 6x4 അടിയിലുമായി ഹോർഡിങ്സ് സ്ഥാപിക്കാൻ അംഗീകൃത കമ്പനികളിൽ നിന്നും കൂട്ടേഷൻ ക്ഷണിച്ചു. ഹോർഡിങ്സ് ലേഔട്ട് ചെയ്ത് നൽകുന്നതായിരിക്കും. ഏപ്രിൽ 20 മുതൽ മെയ് 10 വരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ജനശ്രദ്ധ ആകർഷിക്കും വിധം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ഹോർഡിങ്സ് സ്ഥാപിക്കേണ്ടതാണ്. ക്വട്ടേഷനുകൾ സ്ക്വയർ ഫീറ്റ് നിരക്ക് കണക്കാക്കിയാണ് നൽകേണ്ടത്. ക്വട്ടേഷനുകൾ ഏപ്രിൽ പത്തിന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട്ഫ്ളോർ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. ഹോർഡിങ്സ് പ്രിന്റ് ചെയ്ത്, സ്ഥാപിച്ച്, കാലാവധി കഴിഞ്ഞാൽ എടുത്തു മാറ്റുകയും ചെയ്യണം. ഹോർഡിങ്സ് സ്ഥാപിച്ച സ്ഥലങ്ങൾ പ്രസ്തുത കാലയളവിൽ ഗൂഗിൾ മാപ്പിൽ ലഭ്യമാക്കണം. ഫോൺ- 0491-2505329.

വാഹനം ആവശ്യമുണ്ട്

ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഏപ്രിൽ 16 മുതൽ മെയ് 31 വരെ വാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. 36000 രൂപ മാസ വാടകയ്ക്ക് (ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപണികൾ ഉൾപ്പടെ, ഒരു മാസം 2000 കീലോമീറ്റർ പരമാവധി; അധിക കിലോമീറ്ററിന് 18 രൂപ നിരക്കിൽ ) 2020ന് ശേഷം രജിസ്റ്റർ ചെയ്ത ടാക്സി പെർമിറ്റുള്ള അഞ്ച് സീറ്റുള്ള വാഹനമായിരിക്കണം. ഏപ്രിൽ 10-ാം തീയതി വൈകിട്ട് 3 മണിയ്ക്കകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0474-2794911.

വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

മാവേലിക്കര തപാൽ ഡിവിഷനിൽ കൊല്ലം ആർഎംഎസ്-മാവേലിക്കര-താമരക്കുളം-നൂറനാട്-പടനിലം റൂട്ടിൽ കത്തുകൾ എത്തിക്കുന്നതിന് 2025 ഏപ്രിൽ മുതൽ രണ്ട് വർഷക്കാലയളവിലേക്ക് വാണിജ്യ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതും 15000 കിലോഗ്രാമിൽ കുറയാത്ത ഭാരം വഹിക്കാൻ ശേഷിയുള്ളതുമായ വാഹനങ്ങളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17 വൈകിട്ട് നാല് മണി. ഫോൺ: 0479 2302290, 0479 2303293.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.