Sections

നെഫ്രോ ക്ലിയർ പ്ലസ് സിട്രിക് ആസിഡ് സോലൂഷൻ വിതരണം ചെയ്യൽ, എയർ കണ്ടീഷനിംഗ് യൂണിറ്റ് അറ്റകുറ്റപണി, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഫർണീച്ചറുകൾ ലേലം കൊള്ളൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Apr 11, 2025
Reported By Admin
Tenders have been invited for various works including distribution of Nephro Clear Plus Citric Acid

വാഹനം: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാരുതി സുസുക്കി എർട്ടിഗ വെള്ള കളർ എസി വാഹനം ഒരു വർഷത്തേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹന ഉടമസ്ഥരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 24 ന് വൈകിട്ട് മൂന്ന് മണി വരെ കോഴിക്കോട് കലക്ട്രേറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

ഫർണീച്ചറുകൾ ലേലം ചെയ്തു വിൽക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉപയോഗശൂന്യമായ ഫർണീച്ചറുകൾ (മരം/ സ്റ്റീൽ) ലേലം ചെയ്തു വിൽക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 12 മണിക്കകം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ലഭിക്കണം. ഫോൺ - 0495 2370897.

സിട്രിക് ആസിഡ് സോലൂഷൻ ടെൻഡർ ക്ഷണിച്ചു

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഒരു വർഷത്തേക്ക് റണ്ണിങ്ങ് കോൺട്രാക്റ്റ് പ്രകാരം നെഫ്രോ ക്ലിയർ പ്ലസ് സിട്രിക് ആസിഡ് സോലൂഷൻ 21 ശതമാനം (200 കാൻ) വിതരണം ചെയ്യുന്നതിനായി, അത്തരം സാധനങ്ങൾ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ - 0496 2524259.

അറ്റകുറ്റപണി ദർഘാസ് ക്ഷണിച്ചു

തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോർച്ചറിയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് വാർഷിക അറ്റകുറ്റപണി ഉടമ്പടി പുതുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി മേയ് അഞ്ച്. ഫോൺ : 0469 2602494.

എന്റെ കേരളം: സിംഗിങ് പേയിന്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള മൈതാനത്ത് മെയ് നാല് മുതൽ പത്ത് വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് സിംഗിംങ് പോയിന്റ് സ്ഥാപിക്കുന്നതിനായി സൗണ്ട് ബോക്സ്, സ്റ്റേജ് മോണിറ്റർ, മൈക്ക്,മിക്സ്ചർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു.ഏപ്രിൽ 16 രണ്ടു മണി വരെ ക്വട്ടേഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട് ഫ്ളോർ, സിവിൽ സ്റ്റേഷൻ, പാലക്കാട് - 678001 എന്ന വിലാസത്തിൽ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട മൂന്നു മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്. ഫോൺ: 0491 2505329.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.