Sections

ലാബ് ഉപകരണങ്ങൾ, ഫ്രീസർ, പാഠപുസ്തകങ്ങൾ, യൂണിഫോം, ഷൂ, സോക്സ്, ട്രാക്ക് സ്യൂട്ട്, ഡെയ്ലി യൂസ് ഐറ്റംസ് തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Apr 21, 2025
Reported By Admin
Tenders have been invited for various works including distribution of lab equipment, freezer, textbo

ലാബ് ഉപകരണങ്ങൾ: ടെൻഡർ ക്ഷണിച്ചു

ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 29 രാവിലെ 11 വരെ ടെൻഡർ സ്വീകരിക്കും. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് ശിവപുരം, കരിയാത്തൻകാവ് പി.ഒ, കോഴിക്കോട് -673612 വിലാസത്തിൽ അയക്കണം. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വാഹനം ആവശ്യം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് എ.സി കാർ (ഡ്രൈവർ ഒഴികെ) വാടകക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു. ഇന്ധനം, ഇൻഷുറൻസ്, നികുതി, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് ഉടമ വഹിക്കണം. ടാക്സി പെർമിറ്റുള്ള 2018നോ ശേഷമോ ഉള്ള 1100 സിസിയോ അതിനു മുകളിലോ ഉള്ള വാഹനമായിരിക്കണം. ഏപ്രിൽ 24ന് ഉച്ചക്ക് രണ്ട് വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0495 2371911.

ടെൻഡർ

കണ്ണൂർ പെരിങ്ങോം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ (സി.ബി.എസ്.ഇ) 6,7,8,9 ക്ലാസുകളിൽ പഠിക്കുന്ന 240 കുട്ടികൾക്ക് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ, മലയാളം ഭാഷ പാഠപുസ്തകങ്ങൾ, യൂണിഫോം, ഷൂ, സോക്സ്, ട്രാക്ക് സ്യൂട്ട്, ഡെയ്ലി യൂസ് ഐറ്റംസ്, ഡ്രസ്സ് ഹൗസ് (ഹൗസ് ടി ഷർട്ട്, ട്രാക്ക് ലോവർ, ഹൗസ് റിബൺ), സ്റ്റേഷനറി സാധനങ്ങൾ എന്നിവ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 29ന് വൈകിട്ട് നാല് വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ്, കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂർ, കണ്ണൂർ - 670353. ഫോൺ: 8848554706.

തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്നതിന് ടെൻഡർ

വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ താമസത്തിനെത്തുന്നവർ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്നതിന് ലോൺട്രി സേവന മേഖലയിൽ പരിചയമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 30 ഉച്ചക്ക് 2.30 വരെ ടെൻഡർ സ്വീകരിക്കും. ടെൻഡർ ഫോറവും കരാർ വ്യവസ്ഥകളും ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ ഓഫീസിൽ ലഭിക്കും. ഫോൺ: 0495 2383920.

ഫ്രീസർ ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് 300 ലിറ്ററിന്റെ ഫ്രീസർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 28 ന് 11 നകം ക്വട്ടേഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. വിശദാംശങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ : 04872326070.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.