Sections

ഫർണീച്ചർ, കണ്ടീജൻസി സാധനങ്ങൾ, ലാബ് റീ ഏജന്റ്സ്, ഹോസ്പിറ്റൽ കൺസ്യൂമബിൾസ്, പ്രീ-സ്ക്കൂൾ കിറ്റ്, ലാബ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക ലഭ്യമാക്കൽ, ലാബ് ടെസ്റ്റുകൾ നടത്തൽ, എസികൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Mar 05, 2025
Reported By Admin
Tenders have been invited for various works including distribution of furniture, contingency items,

ഫർണീച്ചർ ടെൻഡർ ക്ഷണിച്ചു

മുതുകുളം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 26 അങ്കണവാടികളിൽ 2024-25 വർഷത്തേക്കുള്ള ഫർണീച്ചർ വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് ഏഴിന് ഉച്ചക്ക് രണ്ട് മണി. ഫോൺ: 0479-2442059

വെളിയനാട് ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ 21 അങ്കണവാടികളിലേക്ക് 2024-25 വർഷത്തിൽ ഫർണീച്ചർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഏഴിന് ഉച്ചക്ക് 2.30. ഫോൺ:04772754748.

വാഹനം ആവശ്യമുണ്ട്

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ കീഴിലുള്ള ഉടുമ്പഞ്ചോല, ദേവികുളം പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്കായി വാഹനം ആവശ്യമുണ്ട്. മഹിന്ദ്ര ബൊലെറൊ, ടാറ്റാ സുമോ, മാരുതി എർട്ടിക, ഷെവർലെ എൻജോയ്, ടാറ്റാ ഇൻഡിഗോ, ഹോണ്ട അമേസ് തുടങ്ങിയ സമാന നിലവാരത്തിലുളള വാഹനം ലഭ്യമാക്കുന്നതിന് താൽപര്യമുളള രജിസ്ട്രേർഡ് വാഹന ഉടമകൾക്ക് മുദ്രവച്ച ക്വട്ടേഷനുകൾ സമർപ്പിക്കാം.മാർച്ച് 20 ന് പകൽ 2 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് . പരിശോധിക്കും. ഫോൺ: 04862 220066, 8943346186.

കണ്ടീജൻസി സാധനങ്ങൾ ടെണ്ടർ ക്ഷണിച്ചു

അഴുത ഐസിഡിഎസ് പ്രൊജക്ടിലേക്ക് 2024-25 സാമ്പത്തിക വർഷം അങ്കണവാടി കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 14 ന് പകൽ ഒരുമണി വരെ സ്വീകരിക്കും. ഫോൺ: 04869 233281.

ലാബ് റീ ഏജന്റ്സ്, ഹോസ്പിറ്റൽ കൺസ്യൂമബിൾസ് ടെണ്ടർ ക്ഷണിച്ചു

പേരാവൂർ താലൂക്ക് ആശുപത്രിയിൽ 2025-2026 സാമ്പത്തിക വർഷത്തേക്ക് മെഡിസിൻ, ലാബ് ടെസ്റ്റ്, ലാബ് റീ ഏജന്റ്സ്, ഹോസ്പിറ്റൽ കൺസ്യൂമബിൾസ്, പ്രിന്റിംഗ്സ് വിഭാഗങ്ങളിലേക്കായി ടെണ്ടർ ക്ഷണിച്ചു. മാർച്ച് 18 വരെ ടെണ്ടറുകൾ സ്വീകരിക്കും.

ലാബ് ടെസ്റ്റ് ടെണ്ടർ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, പട്ടിക വർഗ വികസനം- സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി എ.കെ.ആർ.ബി.എസ്.കെ, ജെ.എസ്.എസ്.കെ മുതലായ പദ്ധതികൾ പ്രകാരം കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് 2025-26 വർഷത്തേക്ക് അൾട്രാ സൗണ്ട്, സി.ടി സ്കാനിങ്, എക്സ്-റേ, ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ് മുതലായവ ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 14ന് രാവിലെ 11 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 0490 2493180

പ്രീ-സ്ക്കൂൾ കിറ്റ് റീ ടെൻഡർ ക്ഷണിച്ചു

മുതുകുളം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 132 അങ്കണവാടികളിൽ 2024-25 വർഷത്തേക്കുള്ള അങ്കണവാടി പ്രീ-സ്ക്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് ഏഴിന് രാവിലെ 11 മണി. ഫോൺ: 0479-2442059.

ലാബ് ഉപകരണങ്ങൾ ദർഘാസ് ക്ഷണിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള നിർമ്മാതാക്കളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. മാർച്ച് ഏഴിന് രാവിലെ 11നുള്ളിൽ ദർഘാസുകൾ ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04931220351.

എസികൾ സ്ഥാപിക്കുന്നതിന് ടെൻഡർ

എഫ് എച്ച് എസ് സി കാവനൂരിലെ ഓഫീസ്, ലാബ് എന്നിവിടങ്ങളിൽ മൂന്ന് എസികൾ സ്ഥാപിക്കുന്നതിനും അനുബന്ധ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ നടത്തുന്നതിനും അംഗീകൃത ലൈസൻസുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മാർച്ച് 7 ന് രാവിലെ 11 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0483 2869021.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.