- Trending Now:
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കുടിൽകെട്ടിയും മറ്റും കച്ചവടം ചെയ്യുന്നതിനുള്ള അവകാശം ഡിസംബർ എട്ടിന് രാവിലെ 11 മണിക്ക് കൊടുങ്ങല്ലൂർ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ക്വട്ടേഷൻ /ലേലം ചെയ്യുന്നു. ഫോൺ - 0480- 2802336.
കൊല്ലം:ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന സ്കൂൾകലോത്സവവുമായ ബന്ധപ്പെട്ട് സ്റ്റേജ് ആൻഡ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് എന്നീ ഇനങ്ങളിലും പാചകകൂലി, പാത്രവാടക എന്നീ ഇനങ്ങളിലും ഓപ്പൺ ടെൻഡർ ക്ഷണിച്ചു. ഡിസംബർ ആറ് മുതൽ 13 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ടെൻഡർ ഫോം ലഭിക്കും. അവസാന തീയതി ഡിസംബർ 13. ഫോൺ 9447231362.
ചാലക്കുടി എംആർഎസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കുന്നതിനും കൂടുതൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 4ന് വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം. ഫോൺ 0480 2960400, 9447902599.
കയ്യൂർ എഫ്.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രത്തിലും ജനകീയാരോഗ്യ കേന്ദ്രത്തിലും രോഗനിർണയ സംവിധാനം ഒരുക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16ന് ഉച്ചയ്ക്ക് രണ്ട് വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ടെണ്ടർ തുറക്കും. വെബ്സൈറ്റ് www.tenderlsgkerala.gov.in ഫോൺ 0467 2230301.
തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഡിസംബർ 23 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോൺ: 0487 2383684.
വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അപകടകമായി നിൽക്കുന്ന നാല് തേക്ക്, എട്ട് മഹാഗണി എന്നീ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷിക്കണം. ഫോൺ 0474 2467167.
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഡയാലിസിസ് കിറ്റ്, ഫ്യുമിഗേഷൻ സൊലൂഷൻ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ കവറിന് പുറത്ത് ഡയാലിസിസ് കിറ്റ് & ഫ്യുമിഗേഷൻ സൊല്യൂഷൻ എന്ന് രേഖപ്പെടുത്തി Superintandent, THQH Tripunithura- 682301 എന്ന വിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകിട്ട് നാലിന്. കൂടുതൽ വിവരങ്ങൾക്ക് തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓഫീസിൽ നിന്നും നേരിട്ടോ, ടെലിഫോൺ/ ഇ-മെയിൽ എന്നിവ മുഖേന ബന്ധപ്പെട്ട സെക്ഷനിൽ നിന്നോ ലഭിക്കും. ഫോൺ: 0484 2783495, 2777315, 2777415.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ഡിപ്പാർട്ട്മെന്റിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കുമ്പോൾ കവറിനു പുറത്ത് ' Tender For Dental Department furnitures എന്ന് എഴുതി Superintandent, THQH Tripunithura-682301 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. കൂടാതെ ടെൻഡർ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ മേൽവിലാസവും ഫോൺ നമ്പരും കവറിൽ രേഖപ്പെടുത്തേണ്ടതാണ്. 2023 ഡിസംബർ 15ന് വൈകിട്ട് 3 വരെ ടെൻഡറുകൾ സ്വീകരിക്കും. ഡിസംബർ 16ന് രാവിലെ 11ന് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓഫീസിൽ നിന്നും നേരിട്ടോ, ടെലഫോൺ/ ഇ-മെയ്ൽ എന്നിവ മുഖേന ബന്ധപ്പെട്ട സെക്ഷനിൽ നിന്നുംഅറിയാവുന്നതാണ്.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.