Sections

തൃശ്ശൂർ ജനറൽ ആസുപത്രിയിലെ വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Monday, Sep 25, 2023
Reported By Admin
Tenders Invited

ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ എക്സറേ ഡിപ്പാർട്ട്മെന്റിലേക്ക് മെഡിക്കൽ ഡ്രൈ ഫിലിം (ഫ്യൂജി - 10*8) ഒരു വർഷത്തേക്ക് വിതരണം ചെയുന്നതിനുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ സൂപ്രണ്ട് ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2427778.

ഇലക്ട്രിക്കൽസ്, പ്ലംബിങ് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് ഇലക്ട്രിക്കൽസ്, പ്ലംബിങ് മെറ്റീരിയൽ ഒരു വർഷത്തേക്ക് സപ്ലൈ ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ സൂപ്രണ്ട് ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2427778.

ഒ.പി ടിക്കറ്റ് പ്രിന്റിംങ് ഫോംസ്: റീ ടെണ്ടറുകൾ ക്ഷണിച്ചു

തൃശൂർ ജനറൽ ആശുപത്രിയിലേക്ക് ഒ.പി ടിക്കറ്റ് പ്രിന്റിംങ് ഫോംസ് ഒരു വർഷത്തേക്ക് പ്രിന്റ് ചെയ്യുന്നതിനായി മുദ്ര വെച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ സൂപ്രണ്ട് ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2427778.

കാർ/ ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് കാർ/ ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒന്ന് വരെ. വിവരങ്ങൾക്ക് വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് ഫോൺ 0474 2616660, 8281999116.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.