Sections

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനും, ഡെസ് ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനും തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Oct 27, 2023
Reported By Admin
Tenders Invited

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന് ( കാർ, ജീപ്പ്) ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. നിയമപ്രകാരം ടാക് സി പെർമിറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. നവംബർ 11ന് ഉച്ചക്ക് 12 വരെ ദർഘാസ് ഫോം വിതരണം ചെയ്യുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് ഒന്ന് വരെ ദർഘാസ് സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തന ദിവസങ്ങളിൽ നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2448803

കോട്ടയം: ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം മാസവാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 10ന് വൈകിട്ട് അഞ്ചിനകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 04822 273356.

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉപയോഗത്തിനായി ജില്ലയിലെ മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂർ, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും ജില്ലയിലെ വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങൾക്കും ഗൃഹ സന്ദർശനങ്ങൾക്കുമായി വാഹനം ആവശ്യമുണ്ട്. 2023 നവംബർ 1 മുതൽ 2024 ജനുവരി 31 വരെയുളള കാലയളവിൽ എറ്റവം കുറഞ്ഞ പ്രതിമാസ വാടകക്ക് നൽകുവാൻ തയ്യാറുളള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മതിയായ ഇൻഷുറൻസ് പരിരക്ഷയും, പുക പരിശോധന സർട്ടിഫിക്കറ്റും, ടാക് സി പെർമിറ്റുമുളള വാഹനം വിവിധോദ്ദേൃശ നിർമ്മിതിയുളളതും 7 സീറ്റ് കപ്പാസിറ്റിയുളളതും 4*4 ഇനത്തിലുളളതുമായിരിക്കണം. വാഹനം പ്രതിമാസം ശരാശരി 1000 കി.മി ഓടുവാൻ സാധ്യതയുണ്ട്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും എത്ര തുകയാണെന്ന് ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ ഒക്ടോബർ 30 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭിക്കണം. വൈകി വരുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 256780.

ഡെസ് ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിൽ(വി.എച്ച്.എസ്.ഇ. വിഭാഗം) എൻ.എസ്.ക്യു.എഫ് കോഴ്സുകളുടെ ലാബ് നവീകരണത്തിനായി ഡൊമസ്റ്റിക് ബയോമെട്രിക് ഡാറ്റ ഓപ്പറേറ്റർ(ഡി.ബി.ഡി.ഒ)കോഴ്സിന്റെ ലബോറട്ടറി ക്രമീകരണത്തിനായി ഡെസ് ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 1,29,000 രൂപയാണ് ടെണ്ടർ തുക. നിരതദ്രവ്യം 1500 രൂപ. ദർഘാസ് കവറിനു മുകളിൽ ദർഘാസ് നമ്പറും ഡി.ബി.ഡി.ഒ കോഴ്സിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ജി.ജി.വി.എച്ച്.എസ്.എസ് നെന്മാറ(വി.എച്ച്.എസ്.ഇ വിഭാഗം), നെന്മാറ, പാലക്കാട്-678508 എന്ന വിലാസത്തിൽ നവംബർ ആറിന് ഉച്ചയ്ക്ക് 12 നകം നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. ഫോൺ: 04923241308

ഇ - ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ 21 മുതൽ 2014 ജനുവരി 1 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബശ്രീ സരസ്സ് നാഷണൽ ട്രേഡ് മേളയ്ക്ക് സ്റ്റാളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഏജൻസികളിൽ നിന്ന് ഇ - ടെൻഡർ ക്ഷണിച്ചു. വെബ് സൈറ്റ് : http://etenders.kerala.gov.in. ടെൻഡർ റഫറൻസ് നമ്പർ : 01/S-23/KEKM/2023 വെബ് സൈറ്റിലേക്കുള്ള ഇ-ടെൻഡർ ഐഡി :2023_SPEM_ 616022_1

സ്പെഷ്യൽ സ് കൂൾ കലോത്സവം: ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സ്പെഷ്യൽ സ് കൂൾ കലോത്സവം നവംബർ 9, 10, 11 തീയതികളിലായി കളമശേരിയിൽ നടക്കുന്നു. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭക്ഷണം, സ്റ്റേജ്&പന്തൽ, ലൈറ്റ്&സൗണ്ട് എന്നീ കമ്മിറ്റികളുടെ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് ജിഎസ്ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 30 ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3 ന് ക്വട്ടേഷൻ തുറക്കും . ക്വട്ടേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.