Sections

സർക്കാരിന്റെ വിവിധ പദ്ധതികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Feb 22, 2023
Reported By Admin
Tenders Invited

വിവിധ പദ്ധതികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു


സ്വകാര്യ സ്ഥാപനത്തിലെ നിലവിലുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 25 ന്

വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡെയ്ലി കളക്ഷൻ എക്സിക്യൂട്ടീവ്,സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എൽ.സി/ പ്ലസ്ടു/ബി.കോം. പ്രായപരിധി : 45 വയസ്സ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10.30 ന് നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാവണം. വിവരങ്ങൾക്ക് ഫോൺ : 0483 2734737.

എംപ്ലോയീസ് കാന്റീൻ നടത്തുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ 'എംപ്ലോയീസ് കാന്റീൻ' നടത്തുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 8 ന് രാവിലെ 11 മണിക്ക് മുമ്പായി തിരൂർ ആർ.ഡി.ഒ ഓഫീസിൽ ലഭിക്കണം. മാർച്ച് 8 ന് വൈകിട്ട് 3 ന് തുറക്കും. കൂടുതൽ വിവരങ്ങൾ തിരൂർ ആർ.ഡി.ഒ ഓഫീസിൽ നിന്നും ലഭിക്കും.

സിമന്റ് പൈപ്പ്, സിമന്റ് റിംഗ് എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാന്റ് അക്വാറ്റിക് എക്കോസിസ്റ്റം പദ്ധതി പ്രകാരം കായിക്കര കടവിൽ മത്സ്യസംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിന് സിമന്റ് പൈപ്പ്, സിമന്റ് റിംഗ് എന്നിവ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ടിത ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം. ഫോൺ: 04712464076, 0471 2450773

ടെണ്ടർ/ക്വട്ടേഷൻ

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ - ശിശു ബ്ലോക്കിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് നാലിന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2493180.

സെ മി മാനേജിയബിൾ സ്വിച്ചുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സി എസ് ഇ ഡിപ്പാർട്ട്മെന്റിലേക്ക് രണ്ട് സെ മി മാനേജിയബിൾ സ്വിച്ചുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വികരിക്കും.

ഫാൾസ് സീലിങ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് തെർമൽ എഞ്ചിനീയറിങ് ലാബിലെ റഫ്രിജറേറ്റർ ആന്റ് എയർ കണ്ടീഷനിങ് സെക്ഷനിലെ ഫാൾസ് സീലിങ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് കമ്പ്യൂട്ടേഷണൽ സ്ട്രസ്സ് അനലിസിസ് ലാബ്, മെഷീൻ റൂം, ലോഡിങ് ഫ്രെയിം എന്നിവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

തീരദേശ സേന പദ്ധതിയിലേക്ക് ജി പി എസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തീരദേശ സേന പദ്ധതിയിലേക്ക് ജി പി എസ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.

ഒജിഎ ഡിജിറ്റൽ ഗ്രെയ്ൻ മോയ്സ്ചർ മീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ്റ് അതോറിറ്റി നാല് ഒജിഎ ഡിജിറ്റൽ ഗ്രെയ്ൻ മോയ്സ്ചർ മീറ്റർ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി മാർച്ച് 15 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0487 2331299

ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

എം ഇ എസ് അസ്മാബി കോളേജിലെ ബോട്ടണി വിഭാഗത്തിലെ ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 2. ഫോൺ 0480 2850596

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 25. ഫോൺ: 0487 2334144


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.