- Trending Now:
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ജിയോളജിക്കൽ എഞ്ചിനീയറിംഗ് ലാബിൽ പ്രൂവിങ്ങ് റിങ്ങ് 2.5 കെഎൻ കപ്പാസിറ്റി (ഒന്ന്), പ്രൂവിങ്ങ് റിങ്ങ് 50 കെഎൻ കപ്പാസിറ്റി (രണ്ട്) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി നാലിന് 12.30 വരെ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in ഫോൺ: 04972780226.
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 125 അങ്കണവാടികൾക്ക് 2024-2025 സാമ്പത്തിക വർഷം ഇരിട്ടി ബ്ലോക്ക്തല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർഫോറം ഫെബ്രുവരി നാലിന് ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ: 04902490203.
സാവിത്രി ഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂളിലെ അഞ്ച് മുതൽ എട്ട് വരെ ക്ലാസ്സുകളിലെ 131 വിദ്യാർത്ഥികളെയും അവരെ അനുഗമിക്കുന്ന 10 ജീവനക്കാരെയും കണ്ണൂർ ജില്ലയിലെ പറശ്ശിനി കടവ് സ്നേക്ക് പാർക്ക്, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, ലൈറ്റ് ഹൗസ്, അറക്കൽ മ്യൂസിയം വയലപ്ര ബീച്ച് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു ദിവസത്തെ പഠന വിനോദ യാത്ര നടത്തുന്നതിന് രണ്ട് ടൂറിസ്റ്റ് നോൺ എസി ബസുകൾ (60 സീറ്റ്) ലഭ്യമാക്കുന്നതിന് താൽപര്യമുള്ള ബസ് ഉടമകൾ/സ്ഥാപനങ്ങളിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 27 ന് വൈകുന്നേരം മൂന്നിനകം ഓഫീസിൽ ലഭിക്കണം. വൈകുന്നേരം 3.30ന് ക്വട്ടേഷൻ തുറക്കും. വിലാസം- അഡ്മിനിട്രേറ്റീവ് ഓഫീസർ, സാവിത്രി ഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂൾ, കാസർകോട്, കുണ്ടംകുഴി. ഫോൺ- 04994 290922.
കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 36 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് ഫർണിച്ചറും, ഉപകരണങ്ങളും വാങ്ങി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾ കൂവപ്പടി ശിശു വികസന പദ്ധതി ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0484-2520783.
നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ 37 അങ്കണവാടികളിൽ ഫർണിച്ചർ / ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകാരമുള്ള ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിനു മുമ്പായി നോർത്ത് പറവൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ഐസിഡിഎസ് ഓഫീസിൽ ലഭ്യമാക്കണം.
ഫോൺ.: 0484 2448803.
മരട് മാങ്കായിൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മരട് നഗരസഭയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ന് ഉച്ചയ്ക്ക് ഒന്നു വരെ.
പാലക്കാട് ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള നാല് അങ്കണവാടികൾക്ക് 'സക്ഷം അങ്കണവാടി നവീകരണം' പദ്ധതിയിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മൽസര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടാക്സ്, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ മറ്റെല്ലാ കൂലി ചെലവുകളും ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. വിതരണം ചെയ്യുന്ന സാധനങ്ങൾ, മികച്ച ഗുണനിലവാരം പുലർത്തുന്നതും കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നവയും പരിസ്ഥിതി സൗഹൃദവും ആയിരിക്കണം. ടെണ്ടർ സമർപ്പിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ ഇനങ്ങളുടെയും സാമ്പിളുകൾ നൽകണം. ഫോൺ: 04912528500.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.