- Trending Now:
കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂർ മുത്തത്തിയിൽ പ്രവർത്തിക്കുന്ന പകൽവീടിന്റെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് കരാറുകാർ/ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 15ന് രാവിലെ 11.30 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി എം എച്ച് പി ഓഫീസിൽ (റൂം നമ്പർ:115) ലഭിക്കും.
വർക്കല ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികളിലേക്ക് അങ്കണവാടി കുട്ടികൾക്കാവശ്യമായ പ്രീ സ്‌കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 9 ഉച്ചക്ക് 1 മണി. കൂടുതൽവിവരങ്ങൾക്ക്: 0470-2609444, 9496154621, 9846775692.
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2023 ജൂൺ മുതൽ 2024 മെയ് വരെ കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം വിൽക്കുന്ന അവസാന തിയതി ജൂൺ 15-ന് ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8281999057.
എറണാകുളം ജനറൽ ആശുപത്രിയിലെ ഫീമെയിൽ സർജിക്കൽ വാർഡിലേക്ക് പെയിൻറിംഗ്, നവീകരണ പ്രവർത്തനങ്ങൾ എന്നിവ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വൃക്തികൾ/സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ നൽകാം.
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023 - 24 അധ്യായന വർഷം ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് (അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി) ആവശ്യമായ രണ്ട് ജോഡി നിശാ വസ്ത്രങ്ങൾ വിതരണം നടത്തുന്നതിന് പരിചയസമ്പത്തുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷണറായി തെരഞ്ഞെടുക്കപ്പെടുന്നവർ പർച്ചേസ് ഓർഡർ കൈപ്പറ്റി 10 ദിവസത്തിനകം നിശാവസ്ത്രങ്ങൾ പൂർണമായും വിതരണം ചെയ്യേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6 വൈകിട്ട് നാലുമണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.