Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ലൈറ്റിംഗ് സംവിധാനം ഒരുക്കൽ തുടങ്ങിയ പ്രവൃത്തികൽക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Sep 05, 2024
Reported By Admin
Quotations and tenders for lighting works and vehicle rentals in Kerala government projects.

ലൈറ്റ് വർക്ക് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

എൻ ഊര് പൈതൃക ഗ്രാമത്തിൽ ആംഫിതിയേറ്ററിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് ലൈറ്റ് വർക്ക് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 20 നകം സബ് കളക്ടർ പ്രസിഡന്റ, എൻ ഊര് പൈതൃകഗ്രാമം, വെറ്ററിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട് വിലാസത്തിൽ നൽകണം. ഫോൺ - 9778783522.

വാഹനങ്ങൾ വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാ തല ഐസിഡിഎസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2024 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള ഉടമകളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ സെപ്റ്റംബർ 11 ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണി വരെ ടെൻഡർ സ്വീകരിക്കും. ശേഷം3.30 ന് ടെൻഡർ തുറക്കും. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ തല ഐസിഡിഎസ് സെല്ലിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ: 04862221868.

വാഹനം ആവശ്യമുണ്ട്

ജില്ലാ വനിതാ ശിശുവികസനവകുപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് വാഹനം വാടയ്ക്കെടുക്കുന്നു. 7 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനമാണ് പരിഗണിക്കുക. 1500 കിലോമീറ്ററിന് പരമാവധി 30000 രൂപ വാടക ലഭിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കിൽ 250 കിലോമീറ്റർ വരെ വാടക ലഭിക്കും. സെപ്തംബർ 23 ഉച്ചയ്ക്ക് 1.30 വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. ഫോൺ 04936 296362.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.