- Trending Now:
മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2024 -25 വർഷം ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി ടെൻഡർ ക്ഷണിച്ചു . ഓഗസ്റ്റ് 30 രാവിലെ 11 വരെ ടെൻഡർ ഫോം ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മുളന്തുരുത്തി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായോ 04842786680, 918959730, 9947864784 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ കാർഡ്ബോർഡ്, കാലിപ്പെട്ടികൾ, പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ മുതലായവ ഒരു വർഷക്കാലത്തേക്ക് കരാർവ്യവസ്ഥയിൽ നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ക്വട്ടേഷനുകൾക്ക് മുൻഗണന ഉണ്ടായിരിക്കും. സെപ്റ്റംബർ അഞ്ചിന് രണ്ട് മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484275400.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്ന ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട്,എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആഗസ്റ്റ് 29 രണ്ടുമണിവരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484275400 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
വനിതാ ശിശുവികസന വകുപ്പിലെ കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ കാർ / ജീപ്പ് ഓടിക്കുവാൻ താത്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4 ഉച്ചയ്ക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് 0495 2281044 എന്ന നമ്പറിൽ ബന്ധപ്പെടാം.
സംസ്ഥാന സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്ലാസ്റ്റിക് കസേരകൾ വാങ്ങുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29 വൈകിട്ട് 5 മണി. ടെൻഡർ നോട്ടീസ് സംബന്ധിച്ച വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2302090, 2300523 എന്ന നമ്പറിൽ ബന്ധപ്പെടാം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.