- Trending Now:
പയ്യന്നൂർ എകെഎഎസ് ഗവ. വി.എച്ച്.എസ്എസിലെ എസ്എസ്കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക്ക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്സിന് ആവശ്യമായ സ്കൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോൺ: 7902866367.
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ഓഫീസിലേക്ക് മൾട്ടിഫങ്ഷണൽ പ്രിന്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ആറിന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ : 04972780226.
പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി. ബി. എസ്. ഇ. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിങ് നടത്തുന്നതിന് തയാറുള്ള വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡിസംബർ ആറ് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30ന് ഹാജരായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കും. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജർ ഇൻ ചാർജ് അറിയിച്ചു.
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടിയിൽ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11, ഉച്ചയ്ക്ക് 02:30 വരെ.
പത്തനംതിട്ട: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റള്ള വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 10 ന് അകം ആറന്മുള മിനി സിവിൽ സ്റ്റേഷൻ മൂന്നാംനിലയിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468-2319998, 8281954196.
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ 2025 ജനുവരി മുതൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 18. ഫോൺ : 04735 266671.
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആവശ്യത്തിന് മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനത്തിന് മോട്ടർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനം- മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലൊ, 7/6 സീറ്റ്, എ.സി, 2015 ന് മുകളിലുളള മോഡലും ആയിരിക്കണം. അവസാന തീയതി ഇന്ന് (നവംബർ 27). ഫോൺ : 04734 224827.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.