Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ബാറ്ററി, സാനിറ്റൈസർ, വാമർ തുടങ്ങിയവ വിതരണം ചെയ്യൽ ഡ്രൈവിങ് പരിശീലനം നൽകൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Dec 26, 2023
Reported By Admin
Tenders Invited

വാഹനം വാടകക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മലമ്പുഴ പഞ്ചായത്തിലെ എ.ആർ.ഡി 136 ൽനിന്നും അകമലവാരത്തെ ആദിവാസി കോളനികളിലേക്കും പുതുശ്ശേരി പഞ്ചായത്തിലെ വാളയാർ എ.ആർ.ഡി 97 ൽനിന്നും നടുപ്പതിയിലെ ഗോത്രവർഗ കോളനിയിലേക്കും ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ചരക്ക്/ഫോർ വീൽ ഡ്രൈവ് തുടങ്ങിയ കവേർഡ് വാഹനങ്ങൾ ഡ്രൈവർ സഹിതം ഒരു വർഷത്തേക്ക് പ്രതിമാസ വാടകക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ സപ്ലൈ ഓഫീസിൽ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് 2.30ന് തുറക്കും. ഫോൺ: 0491-2505541, 0491-2505766.

മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം എ.ആർ.ഡി 160 ൽനിന്നും കുരിയാർകുറ്റി കോളനികളിലേക്കുള്ള ആദിവാസി ഊരുകളിലെ 95 കുടുംബങ്ങൾക്കും പൂപ്പാറ കോളനിയിലുമുള്ള ആദിവാസി ഊരുകളിലെ 54 കുടുംബങ്ങൾക്കും ഭക്ഷ്യസാധനങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്നതിനായി ചരക്ക്/ ഫോർ വീൽ ഡ്രൈവ് തുടങ്ങിയ കവേർഡ് വാഹനങ്ങൾ ഡ്രൈവർ സഹിതം ഒരു വർഷത്തേക്ക് പ്രതിമാസ വാടകക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ട് വരെ പാലക്കാട് ജില്ലാ സപ്ലൈ ഓഫീസിൽ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. ഫോൺ: 0491-2505541, 0491-2505766.

കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ ടാക്സി പെർമിറ്റുള്ള കാർ മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2572422.

സമഗ്ര ആരോഗ്യഭേരി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലാബ് നെറ്റ് വർക്കിംഗിനും ട്രാൻസ്പോർട്ടേഷനുമായി ടീമിന് യാത്ര ചെയ്യാൻ വാഹനം കരാറടിസ്ഥാനത്തിൽ നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. രണ്ട് വാഹനങ്ങളാണ് ആവശ്യമുള്ളത്. ഡിസംബർ 29ന് രാവിലെ 11 മണിക്ക് മുമ്പ് ടെൻഡർ ഫോറം ലഭിക്കണം. ഡിസംബർ 30ന് വൈകുന്നേരം മൂന്നുമണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറുകൾ കവറിന് പുറത്ത് ആരോഗ്യഭേരി പദ്ധതി-വാഹനം ലഭ്യമാക്കുന്നതിനുള്ള ടെൻഡർ-ഉ1/11676/2023 എന്നെഴുതി ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം) മലപ്പുറം, സിവിൽ സ്റ്റേഷൻ, ബി-3 ബ്ലോക്ക്, പിൻ 676505 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2736241.

ബാറ്ററി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബസ് ബാറ്ററി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 28 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-5
ഫോൺ: 0477-2282611.

സാനിറ്റൈസർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഒ ആന്റ് ജി വകുപ്പിലേക്ക് സാനിറ്റൈസർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 29 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-5 ഫോൺ: 0477-2282611

രോഗികൾക്കായുള്ള വാമർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഒ ആന്റ് ജി വകുപ്പിലേക്ക് രോഗികൾക്കായുള്ള വാമർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 29 ഉച്ചയ്ക്ക് 12 വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611

ഡ്രൈവിങ് പരിശീലനം നൽകുന്നതിന് ക്വട്ടേഷൻ

ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ഡ്രൈവിങ് മേഖലയിൽ മേഖലയിൽ വൈദഗ്ധ്യ പരിശീലനം നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്-678001 വിലാസത്തിൽ ലഭ്യമാക്കണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. വിവരങ്ങൾ ജില്ലാ മിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0491 2505627.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.