- Trending Now:
തിരുവനന്തപുരം വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ / ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 4ന് ഉച്ചക്ക് 2 മണി വരെ ടെൻഡർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ലഭിക്കും.
പാലക്കാട് ജില്ല ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണറുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ സുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിലേയ്ക്കായ ഒരു വർഷത്തേയ്ക്ക് വാഹനം കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. വാഹനങ്ങൾക്ക് ഏഴ് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ദർഘാസുകൾ Tender for Vehicle Enforcement എന്ന തലക്കെട്ടോടെ അസി.കമ്മീഷണർ, ഭക്ഷ്യ-സുരക്ഷാ കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന മേൽവിലാസത്തിൽ ഏതെങ്കിലും ദേശസാൽക്ക്യത ബാങ്കിൽ നിന്നും അസി: കമ്മീഷണറുടെ പേരിൽ പാലക്കാട് ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കാവുന്നതാണ്. ദർഘാസ് ഫോറം വിൽപന ഒക്ടോബർ 21 മുതൽ.ദർഘാസുകൾ ഒക്ടോബർ 28 വരെ സ്വീകരിക്കും.അതേ ദിവസം രാവിലെ 11മണിക്ക് തുറക്കും. വിശദവിവരങ്ങൾ മേൽപറഞ്ഞ മേൽവിലാസത്തിൽ ലഭിക്കും.
ഷൊർണൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ.പോളിടെക്നിക് കോളേജിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗം ക്ലാസ് മുറികളിലേക്ക് രണ്ട് പ്രൊജക്ടറുകൾ ആവശ്യമുണ്ട്. വിൽപ്പനക്കാരിൽ നിന്ന ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12വരെ നേരിട്ടോ തപാലിലൂടെയോ ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ സ്വീകരിക്കും. വിശദവിവരങ്ങൾ http://www.iptgptc.ac.in/ -ൽ ലഭിക്കും.ഫോൺ : 0466 2220450.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.