Sections

പ്രൂവിങ് റിങ്ങ്, കമ്പ്യൂട്ടർ ആക്സസറീസ്, സ്റ്റേഷനറി സാമഗ്രികൾ, കൺസ്യൂമബിൾസ്, കമ്പ്യൂട്ടർ, ലാബ് ഉപകരണങ്ങൽ എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Mar 18, 2025
Reported By Admin
Tenders have been invited for the supply of proving rings, computer accessories, stationery, consuma

വാഹനം വാടകക്ക് ടെൻഡർ ക്ഷണിച്ചു

മലപ്പുറം ജില്ലാ പ്രൊബേഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2025-26 സാമ്പത്തിക വർഷം ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള എ.സി. വാഹനം വാടകക്ക് നൽകുന്നതിന്ന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മഞ്ചേരി കോർട്ട്കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഏപ്രിൽ അഞ്ചിന് ഉച്ചക്ക് രണ്ട് വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് മഞ്ചേരി കോർട്ട്കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0483 2970066, 9544697702.

അടിമാലി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ടെൻഡർ അപേക്ഷകൾ നൽകാം. കാലാവധി ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ. അപേക്ഷകൾ മാർച്ച് 28 പകൽ 11 വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04864 222680.

പ്രൂവിങ് റിങ്ങ് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ ജി.ഇ ലാബിലേക്ക് രണ്ട് പ്രൂവിങ് റിങ്ങ് (50 കെ.എൻ ഫോർ സി.ബി.ആർ അപ്പോരറ്റസ്), 2.5 കെ.എൻ കപ്പാസിറ്റി പ്രൂവിങ്ങ് റിങ്ങ് എന്നിവ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 28 ന് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. വെബ്സൈറ്റ് www.gcek.ac.in, ഫോൺ : 049727802268.

കമ്പ്യൂട്ടർ ആക്സസറീസ്, സ്റ്റേഷനറി സാമഗ്രികൾ, കൺസ്യൂമബിൾസ് ടെൻഡർ ക്ഷണിച്ചു

മാവേലിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈൻ കോഴ്സിനാവശ്യമായ കമ്പ്യൂട്ടർ ആക്സസറീസ്, സ്റ്റേഷനറി സാമഗ്രികൾ, കൺസ്യൂമബിൾസ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഏഴ് ഉച്ചക്ക് ഒരു മണി. ഫോൺ 9495144626.

കോസ്മെറ്റിക്സ് ആക്സസറീസ്, സ്റ്റേഷനറി സാമഗ്രികൾ, കൺസ്യൂമബിൾസ് ടെൻഡർ ക്ഷണിച്ചു

മാവേലിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലേക്ക് കോസ്മെറ്റോളജിസ്റ്റ് കോഴ്സിനാവശ്യമായ കോസ്മെറ്റിക്സ് ആക്സസറീസ്, സ്റ്റേഷനറി സാമഗ്രികൾ, കൺസ്യൂമബിൾസ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഏഴ് ഉച്ചക്ക് ഒരു മണി. ഫോൺ: 9495144626.

കാന്റീൻ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ.യോടനുബന്ധിച്ചുള്ള കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി മത്സര സ്വഭാവമുളള മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 28 ന് രണ്ട് മണി വരെ സ്വീകരിക്കും അന്നേ വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ - 0495 2377016.

കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്എസ്കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന് വേണ്ടി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും ഇലക്ട്രീഷ്യൻ - ഡോമെസ്റ്റിക് സൊല്യൂഷൻസ് കോഴ്സിന് ലാബ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് മാർച്ച് 21 ഉച്ച 12 മണിവരെ സ്വീകരിക്കും. ഫോൺ: 9496138073, 9526180778.

ചാക്ക് വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

ആയൂർ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് മിൽ യൂണിറ്റിൽ നിർമിക്കുന്ന തീറ്റ 50 കിലോ വീതം സംഭരിക്കുന്നതിന് ചാക്ക് വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു. മാർച്ച് 29 വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോൺ: 0475 229289.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.