- Trending Now:
കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 143 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരം കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും ഫോൺ: 9188959698.
ആലപ്പുഴ: മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ 132 അങ്കണവാടികളിൽ 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിൽ ഫെബ്രുവരി അഞ്ചിന് പകൽ മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും.
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 127 അങ്കണവാടികൾക്ക് ആവശ്യമുള്ള പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൻഡറുകൾ തുറക്കും. വനിതാ ശിശുവികസന ഓഫീസർ, ഇടപ്പള്ളി (അഡീഷണൽ) വനിതാ വികസന കേന്ദ്രം ബിൽഡിംഗ്, നജാത്ത് നഗർ, ചങ്ങമ്പുഴ നഗർ പി.ഒ കളമശ്ശേരി -682033 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്.ഫോൺ : 9188959723.
കൊല്ലം അർബൻ രണ്ട് ഐ സി ഡി എസ് പ്രൊജക്റ്റ് ആഫീസിലേക്ക് പ്രി-സ്കുൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. വിവരങ്ങൾക്ക് കൊല്ലം അർബൻ ശിശുവികസന പദ്ധതി ഓഫീസ്. ഫോൺ: 0474 2740590, 9188959663.
മൂവാറ്റുപുഴ അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 91 അങ്കണവാടികൾക്ക് ആവശ്യമുള്ള പ്രീസ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെൻഡറുകൾ ഫെബ്രുവരി 07ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0485-2810018.
വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിലെ 122 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 06 ഉച്ചയ്ക്ക് 2 വരെ. വിശദ വിവരങ്ങൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭ്യമാണ്. ഫോൺ 0484- 2677209.
ചൊവ്വന്നൂർ ഐസിഡിഎസ് കാര്യാലയത്തിന് കീഴിലുള്ള 125 അങ്കണവാടികളിലേക്ക് പ്രീ- സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചു ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 04885 223499.
കട്ടപ്പന അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് പകൽ 11 മണി. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 7 പകൽ 1 മണി. ഫെബ്രുവരി 7 പകൽ 2.30 ന് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 9895090045.
ചാലക്കുടി സംയോജിത ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 91 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വാങ്ങുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. സ്ഥാപനങ്ങൾ, അംഗീകൃത ഏജൻസികൾ തുടങ്ങിയവർക്ക് ടെണ്ടർ സമർപ്പിക്കാം. അവസാന തിയതി ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ: 0487 2706044.
ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വാങ്ങുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ടെണ്ടർ സമർപ്പിക്കാം. അവസാന തിയതി ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ: 0480 2700380.
റാന്നി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള നാലു പഞ്ചായത്തുകളിലെ 107 അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് 12 വരെ. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക് റാന്നി പെരുനാട്, മഠത്തുംമൂഴി ശബരിമല ഇടത്താവളം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 8281865257
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് (കാർ, ജീപ്പ്) വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. 2024 ജനുവരി മുതൽ ഒരു വർഷത്തേക്കാണ് ആവശ്യം. ജനുവരി 25ന് പകൽ രണ്ടു വരെ ടെൻഡർ നൽകാം. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0479-2442059.
ആലപ്പുഴ : മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലും, മാവേലിക്കര നഗരസഭ പരിധിയിലും കുടിവെള്ള ക്ഷാമമുണ്ടായാൽ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിൽ കുടിവെള്ളം വിതരണം നടത്തുന്നതിന് വാഹനങ്ങളുടെ റേറ്റ് കോൺട്രാക്ട് നിശ്ചയിക്കുന്നത്തിനുള്ള ക്വട്ടേഷൻ ജനുവരി 24 പകൽ മൂന്ന് മണിവരെ മാവേലിക്കര താലൂക്ക് ഓഫീസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് : 04792302216.
വനിതാ വികസവകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പത്തനംതിട്ട, നിർഭയ സെൽ മുഖാന്തിരം പഞ്ചായത്ത് തലത്തിൽ പെൺകുട്ടികൾക്ക് ആയോധനലകലാ പരിശീലനം നൽകുന്നതിന്റെ ഭാഗമായി യൂണിഫോം ടി-ഷർട്ട് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ക്വട്ടേഷൻ സ്വീകരിക്കുന്ന ജനുവരി 29. കൂടുതൽ വിവരങ്ങൾക്കായി ആറന്മുള മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ- 0468 2319998, ഇ മെയിൽ : dcpupta@gmail.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.