- Trending Now:
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിലെ (ഗവ.മെഡിക്കൽ കോളേജ്) അനാട്ടമി വിഭാഗത്തിലേക്കാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളതും ബന്ധപ്പെട്ട മേഖലയിൽ മതിപ്പുള്ളതുമായ സ്ഥാപനങ്ങളിൽ/ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോർമാലിൻ (37% FORMALDEHYDE BY VOLUME) 500 ലിറ്റർ, ഗ്ലിസറിൻ ((GLYCEROL) 500 ലിറ്റർ എന്നിവയാണ് വിതരണം ചെയ്യേണ്ടത്. ക്വട്ടേഷനുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഡയറക്ടർ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ.മെഡിക്കൽ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് (പി.ഒ), പാലക്കാട്- 678 013 എന്ന വിലാസത്തിൽ ലഭിക്കണം. ലഭിച്ച ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പാൽന സ്ട്രീമിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ കാവുണ്ടിക്കൽ അങ്കണവാടി കം ക്രഷിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അഗളി പഞ്ചായത്തിലെ കള്ളമല സെക്ടറിൽ പതിനൊന്നാം വാർഡിലാണ് അങ്കണവാടി. ക്വട്ടേഷനുകൾ മാർച്ച് 14 ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകൾ തുറക്കുമെന്നും അട്ടപ്പാടി ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ 04924 254234.
വനിതാ ശിശു വികസന വകുപ്പിൻ കീഴിൽ കുഴൽമന്ദം ശിശുവികസനപദ്ധതി ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ ജീപ്പ്/കാർ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ കഴിവുള്ള വക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം 800 കി. മീറ്ററിന് പരാവധി ഇരൂപതിനായിരം രൂപ മാത്രം എന്ന നിബന്ധനയ്ക്ക് വിധേയമായിരിക്കേണ്ടതും വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതുമാണ്. ടെണ്ടർ ഫോമുകൾ മാർച്ച് 24ന് ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും. ടെണ്ടറുകൾ മാർച്ച് 24 ന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കുമെന്ന് ശിശുവികസന ഓഫീസർ അറിയിച്ചു. ഫോൺ :04922-295232.
കലൂരിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 20-ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0484-2562436.
കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്ന രോഗികൾക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ മെഡിസിൻ, സർജിക്കൽ കിറ്റ്, ഇംപ്ലാന്റ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം മാർച്ച് 20-ന് ഉച്ചയ്ക്ക് മൂന്നു വരെ നൽകും. ഫോൺ 0484-2210648.
കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ കെഎഎസ്പി ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്ന രോഗികൾക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് സ്കാനിംഗ് സേവനങ്ങൾ, ലാബ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം മാർച്ച് 21-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ 0484-2210648.
കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ് (മൂന്ന് പേർ), ക്ലീനിംഗ് സ്റ്റാഫ്(നാല് പേർ) എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ഉച്ചക്ക് മൂന്ന് മണി. ഫോൺ: 0468-2241144.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിലെ കാന്റീൻ നടത്തിപ്പിന് താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മാർച്ച് 17ന് രാവിലെ 11ന് മുൻപായി സ്ഥാപനത്തിൽ ലഭിക്കണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: പ്രിൻസിപ്പാൾ, ഗവ. പോളിടെക്നിക് കോളേജ്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം,679321.
ആയൂർ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് മിൽ യൂണിറ്റിലേക്ക് തീറ്റ നിർമ്മിക്കുന്നതിന് ആവശ്യമായ ധാതുലവണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 21 ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് ayrhatchery.ahd@kerala.gov.in ഇ-മെയിൽ മുഖേന ബന്ധപ്പെടാം. ഫോൺ: 04752292899.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.